കൊട്ടാരക്കര: ആശ്രയയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് കലയപുരം സങ്കേതത്തിൽ സംഘടിപ്പിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. മികച്ച പാർലമെേൻറിയൻ അവാർഡ് ലഭിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി, എൻ. ശിവശങ്കരപിള്ള സ്മാരക അവാർഡ് ലഭിച്ച ചാപ്റ്റർ കോളജ് ഡയറക്ടർ ചാപ്റ്റർ മോഹനൻ എന്നിവരെ ആദരിക്കും. പരിപാടിയോടനുബന്ധിച്ച് 'ആധുനിക കാലഘട്ടത്തിൽ മനസികാരോഗ്യത്തിെൻറ പ്രസക്തി' വിഷയത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രി ഡി.എം.ഒ ഡോ. ഡാർവിൻ സി.പേൾ ക്ലാസ് നയിക്കും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം മാലിന്യം തള്ളുന്നതായി പരാതി കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ബസ് പ്രവേശിക്കുന്ന ഭാഗത്ത് മാലിന്യം തള്ളുന്നതായി പരാതി. മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൊതുക് ശല്യവും രൂക്ഷമാണിവിടെ. തെരുവുനായ് ശല്യവും വർധിച്ചിട്ടുണ്ട്. നഗരഹൃദയത്തിൽ മാലിന്യം തള്ളുന്നത് തടയാൻ ഒരു നടപടിയും നഗരസഭ കൈക്കൊണ്ടിട്ടില്ല. ഗതാഗത കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാനായി നഗരത്തിൽ പലയിടങ്ങളിലും കാമറകൾ സ്ഥാപിച്ചെങ്കിലും മാലിന്യം വലിച്ചെറിയുന്നവരെ നഗരസഭാധികൃതർ കണ്ടില്ലെന്നുനടിക്കുകയാണ്. നാട്ടുകാരും വ്യാപാരികളും നിരവധിതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും ഫലമില്ല. കൊട്ടാരക്കര നഗരത്തിലെ മാലിന്യശേഖരണം നിലച്ചിട്ട് മാസങ്ങളായി. -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.