'ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണം'

പത്തനാപുരം: മിസീൽസ്- റുബെല്ല വാക്സിനെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. ഇടത്തറ മുഹമ്മദൻസ് ഹയർ സെക്കൻഡറി സ്കൂളിൽ മീസിൽ സ്- റുബെല്ല താലൂക്ക്തല കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക് അംഗം എച്ച്. റിയാസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എച്ച്. നജീബ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ. സൈനുലാബ്ദീൻ, റാജിഷ, ഷൗ ബിലാ ഷാജഹാൻ, മോൻസി മാത്യു, പി.ടി.എ പ്രസിഡൻറ് എം. നാസർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക എൽ. രമ സ്വാഗതവും മെഡിക്കൽ ഓഫിസർ കെ.എസ്. വൃന്ദ നന്ദിയും പറഞ്ഞു. വിളക്കുടിയിൽ ഏലാകൾ നികത്താൻ വീണ്ടും ശ്രമം കുന്നിക്കോട്: വിളക്കുടി പഞ്ചായത്തിലെ ഏലാകൾ വ്യാപകമായി നികത്താൻ ശ്രമം. ദേശീയപാതയോരത്തെ വിളക്കുടി കണ്ണംകരക്കോണം ഏലായിലാണ് നികത്തൽ ശ്രമം നടക്കുന്നത്. ആറ് മാസം മുമ്പ് ഇവിടെ മണ്ണിറക്കിയപ്പോൾ തന്നെ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. രണ്ടു വർഷം മുമ്പ് കേരള ലാൻഡ് െഡവലപ്മ​െൻറ് കോർപറേഷ​െൻറ ഫണ്ട് ഉപയോഗിച്ച് ഏലായിലേക്ക് റോഡ് നിർമിക്കുകയും സംരക്ഷണഭിത്തി കെട്ടുകയും ചെയ്തു. പുറമെ, ഏലായുടെ ഒരു വശത്തുകൂടി തോടും ഒഴുകുന്നുണ്ട്. നികത്താനുള്ള അനുമതി തേടി റവന്യൂ വകുപ്പിലും മറ്റും അപേക്ഷകൾ നൽകിയതായും സൂചനയുണ്ട്. ഇതിന് പുറമെ ഇളമ്പൽ, കോട്ടവട്ടം, മരങ്ങാട്, പൈനാപ്പിൾ ജങ്ഷൻ, പത്തനാപുരം മേഖലയിൽ പിടവൂർ, മഞ്ചള്ളൂർ, പാടം, മാങ്കോട് എന്നിവിടങ്ങളിൽ മണ്ണെടുപ്പ് വ്യാപകമാകുന്നുണ്ട്. രാത്രികാലങ്ങളിൽ കുന്നുകൾ വ്യാപകമായി ഇടിച്ചു നിരത്തിയാണ് മണ്ണെടുപ്പ് നടക്കുന്നത്. വീടുവെക്കാനായിട്ടാണ് പലരും മണ്ണെടുക്കാനുള്ള അനുവാദം സർക്കാറിൽനിന്ന് വാങ്ങുന്നത്. തുടർന്ന്, പരിധിയിൽ ഉൾപ്പെടുന്നതിലും അധികം സ്ഥലം മണ്ണിട്ട് നികത്തിയെടുക്കുന്നു. പലപ്പോഴും വയലുകൾ മിക്കതും മണ്ണിട്ട് നികത്തുന്നതോടെ സമീപത്തെ നീർച്ചാലുകളും ജലാശയങ്ങളും ഇല്ലാതാകുകയാണ് പതിവ്. രാത്രിയിലുള്ള പൊലീസ് പട്രോളിങ് ശക്തമല്ലാത്തതാണ് മണ്ണെടുപ്പ് സംഘങ്ങൾക്ക് സഹായകമാകുന്നത്. എന്നാൽ, ഇതിനെതിരെ ഒരു നടപടിക്കും അധികൃതർ തയാറാകുന്നില്ല. കണ്ണംകരകോണം ഏലാ ഇല്ലാതാക്കാൻ ശ്രമം നടന്നാൽ ശക്തമായി പ്രതിരോധിക്കാൻ തയാറെടുക്കുകയാണ് പ്രദേശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.