പി.എം.എ.വൈ: 635.97 കോടിയുടെ കേന്ദ്ര അനുമതി

തിരുവനന്തപുരം: കേന്ദ്ര ഭവനനിർമാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) വഴി കേരളത്തിൽ 635.97 കോടിയുടെ പദ്ധതി കൂടി നടപ്പാക്കാൻ കേന്ദ്ര അനുമതി. ന്യൂഡൽഹിയിൽ കേന്ദ്ര ഭവന- നഗര വികസന മന്ത്രാലയ ആസ്ഥാനത്ത് നടന്ന കേന്ദ്ര സാക്ഷനിങ് ആൻഡ് മോണിറ്ററിങ് സമിതി യോഗമാണ് കേരളം മുന്നോട്ടുെവച്ച പദ്ധതികൾക്ക് അംഗീകാരംനൽകിയത്. കേരളത്തിലെ 75 നഗരസഭകളിലായി 21,199 വീടുകൾ കൂടി നിർമിക്കാനുള്ള അനുവാദം ഇതോടെ ലഭിച്ചു. 21,199 വീടുകൾ നിർമിക്കുന്നതിന് 317.98 കോടി കേന്ദ്രം നൽകും. ശേഷിച്ചതുക സംസ്ഥാനങ്ങളും നഗരസഭകളും ഗുണഭോക്താവും ചേർന്ന് വഹിക്കും. കേരളത്തിൽ പദ്ധതിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.