തിരുവനന്തപുരം: സിനിമാ ടിക്കറ്റിൽ ജി.എസ്.ടി വരുേമ്പാൾ ജൂലൈ ഒന്നുമുതല്‍ സിനിമയുടെ വിനോദ നികുതി ഒഴിവാക്കും. ജി.എസ്.ടി പ്രകാരം 100 രൂപ വിലയുള്ള ടിക്കറ്റിന് 18 ശതമാനവും അതിന് മുകളിൽ 28 ശതമാനവുമാണ് നികുതി. സിനിമ നിർമാണത്തിെൻറ വിവിധ ഘട്ടങ്ങളിെല നികുതികള്‍ തട്ടിക്കിഴിക്കുേമ്പാൾ ഇത് ഉയർന്നതല്ലെന്ന് മന്ത്രി ഡോ. തോമസ് െഎസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിനോദ നികുതി ഒഴിവാക്കുന്ന ഉത്തരവ് ഉടൻ ഇറക്കും. ഇത് ഇല്ലാതാകുേമ്പാൾ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാന നഷ്ടം വിലയിരുത്തി 15 ശതമാനം അധിക തുക നൽകും. അടുത്ത ധനകാര്യകമീഷന്‍ ശിപാര്‍ശ പ്രകാരം നഷ്ടം നികത്താനുള്ള മറ്റ് വഴികളും സ്വീകരിക്കും. കേരളത്തിന് ആവശ്യമുള്ള ചില വസ്തുക്കളുടെ നികുതി കുറയ്ക്കണമെന്ന് വാദിച്ചെങ്കിലും നടന്നില്ല. പ്ലൈവുഡ്, സൗന്ദര്യവർധക വസ്തുക്കൾ ഒഴികെ ആയുര്‍വേദ മരുന്നുകള്‍, ഹൗസ്‌ബോട്ടുകള്‍ എന്നിവക്ക് നികുതി കുറക്കാന്‍ വേണ്ടി സമ്മർദം തുടരും. ജി.എസ്.ടിയില്‍ സംസ്ഥാനലോട്ടറിക്ക് വലിയ നേട്ടമുണ്ടായിട്ടുണ്ട്. ഇനിമുതല്‍ ലോട്ടറി നടത്താന്‍ പ്രത്യേക അനുമതി ആവശ്യമില്ല. ജി.എസ്.ടി.എന്നില്‍ രജിസ്‌ട്രേഷന്‍ എടുത്ത ആര്‍ക്കും ലോട്ടറി തുടങ്ങാം. ആ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നേരിട്ട് നടത്തുന്ന ലോട്ടറിയുടെ നികുതി 12 ശതമാനവും ഇടനിലക്കാർ വഴി നടത്തുന്നതിന് 28 ശതമാനം നികുതിയും വരും. കള്ള ലോട്ടറികള്‍ തടയുന്നതിന് നികുതി പരമാവധിയാക്കുക മാത്രമായിരുന്നു ഏക മാർഗം. ഈ സാഹചര്യത്തില്‍ കേരള ലോട്ടറിയുടെ ഘടനയില്‍ വലിയ മാറ്റം വേണ്ടതില്ല. ഈ നികുതിയില്‍ ഏജൻറ്, സര്‍ക്കാര്‍, ഉപഭോക്താവ് എന്നിവര്‍ എത്ര വീതം നല്‍കണമെന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ചെക്പോസ്റ്റുകളുടെ നിലവിലെ രീതിയിൽ മാറ്റം വരുമെന്ന് മന്ത്രി പറഞ്ഞു. തൽക്കാലം അത് തുടരും. ചരക്കുമായി വരുന്ന വണ്ടികൾക്ക് ഇ-വേ ബിൽ വേണം. എന്നാൽ, അതിന് സംവിധാനം ആയിട്ടില്ല. ചെക്പോസ്റ്റുകളിൽ ബില്ലുകളിൽ സീൽ വെക്കുന്ന സ്ഥിതി മാറുമെന്നും ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.