ബൈക്കപകടത്തിൽ യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതരപരിക്ക്

വർക്കല: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. നടയറ ബംഗ്ലാവിൽ വീട്ടിൽ നിസാമുദീ​െൻറയും സജിയുടെയും മകൻ മുഹമ്മദ് ഇജാസ് (17) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും നടയറ സ്വദേശിയുമായ സുൽത്താൻ (22) ഗുരുതരപരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വർക്കല മുട്ടപ്പലം മന്നാനിയ്യ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ സമീപത്താണ് അപകടം. സുൽത്താൻ ഓടിച്ച ബൈക്കിന് പിറകിലിരുന്ന് യാത്രചെയ്യുകയായിരുന്നു ഇജാസ്. ബൈക്ക് വളക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് സമീപത്തെ കടയുടെ മതിലിൽ ഇടിച്ചാണ് അപകടം. തലക്ക് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇജാസ് മരിക്കുകയായിരുന്നു. സുൽത്താന് തോളെല്ലിനും വാരിയെല്ലുകൾക്കും പൊട്ടലുണ്ട്. ഗൾഫിലായിരുന്ന സുൽത്താൻ കഴിഞ്ഞ ആഴ്ച അവധിക്ക് നാട്ടിലെത്തിയതായിരുന്നു. നിജാസും നിഷാനയും ഇജാസി​െൻറ സഹോദരങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.