ചവറ: ശരീരത്തിൽ രക്തകണങ്ങളുടെ അപര്യാപ്തത മൂലം മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ട പെൺകുട്ടിക്ക് ആശ്വാസമായി മുസ്ലിം ലീഗ് പ്രവർത്തകർ. പന്മന പഞ്ചായത്ത് കമ്മിറ്റിയാണ് റമദാൻ റിലീഫിെൻറ ഭാഗമായി പന്മന ചിറ്റൂർ വലിയതറ തെക്കതിൽ ഷുക്കൂറിെൻറ മകൾ ജാസ്മിനെ തേടിയെത്തിയത്. 20 ലക്ഷം ചെലവ് വരുന്ന ചികിത്സക്കായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായി സഹായ സമിതി രൂപവത്കരിച്ച് പ്രവർത്തിച്ചു വരുകയാണ്. ജാസ്മിെൻറ വീട്ടിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് പ്രവർത്തകർ സ്വരൂപിച്ച ധനസഹായം ജാസ്മിൻ സഹായ സമിതി ചെയർമാനായ പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാലിനിക്ക് എൻ. വിജയൻ പിള്ള എം.എൽ.എ കൈമാറി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് എം.എ. കബീർ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കിണറു വിള സലാഹുദ്ദീൻ, വേലിശ്ശേരി നൗഷാദ്, ഹിഷാം സംസം, വിളയിൽ നൗഷാദ്, അഷറഫ് പാരാ മൗണ്ട്, മുനീർ, ഹാജ, പഞ്ചായത്ത് അംഗങ്ങളായ രവി, ഷഹുബാനത്ത്, സഹായ സമിതി കൺവീനർ നെറ്റിയാട് റാഫി എന്നിവർ പങ്കെടുത്തു. നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണവും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.