തിരുവനന്തപുരം: മൂന്നാറിൽ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് യോഗംവിളിക്കുന്നതിൽ എതിർപ്പുപ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരെൻറ കത്ത്. യോഗം വിളിക്കുന്നതിൽ നിയമപരമായ തടസ്സങ്ങളുണ്ടെന്നും ൈകയേറ്റക്കാരുടെ പരാതിയിൽ യോഗംവിളിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടുന്ന കത്തിൽ റവന്യൂ ഉദ്യോഗസ്ഥർ നടപ്പാക്കുന്നത് നിയമപരമായ കാര്യങ്ങളാണെന്നും പറയുന്നു. സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന് മന്ത്രി എം.എം. മണിയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ജൂലൈ ഒന്നിന് ഉന്നതതലയോഗം വിളിക്കുന്നതിനായിരുന്നു മുഖ്യമന്ത്രി നിർദേശിച്ചിരുന്നത്. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപമുള്ള 22 സെൻറ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകിയതോടെയാണ് പുതിയവിവാദം തുടങ്ങിയത്. മൂന്നാർ വില്ലേജ് ഓഫിസ് തുടങ്ങാൻ ഈ സ്ഥലം ഏറ്റെടുക്കാൻ സബ് കലക്ടർ നൽകിയ ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മന്ത്രി മണിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മൂന്നാറിലെ 20 ഓളം കൈയേറ്റക്കാരുടെ കാര്യത്തിൽ പുനഃപരിശോധന നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. സബ് കലക്ടർ നോട്ടീസ് നൽകിയ 22 സെൻറ് കുത്തകപ്പാട്ടം വഴി ലഭിച്ചതാണെന്നാണ് സ്വകാര്യവ്യക്തി വാദിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ സബ്കലക്ടർ നേരത്തെ വിശദപരിശോധന നടത്തിയതാണ്. കുത്തകപ്പാട്ടം തെളിയിക്കുന്ന രേഖകളൊന്നും ഉടമക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല. വില്ലേജ് രേഖകളനുസരിച്ച് സർക്കാർ പി.ഡബ്ല്യു.ഡി ഭൂമിയാണ്. കൈയേറ്റമൊഴിപ്പിക്കുന്നതിന് താൽക്കാലിക സ്റ്റേ വാങ്ങിയെങ്കിലും കോടതി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. വില്ലേജ് ഓഫിസറും തഹസിൽദാറും കൈയേറ്റമാണെന്ന് റിപ്പോർട്ട് നൽകിയതോടെ കലക്ടർ ഉടമസ്ഥൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ച് അപേക്ഷ തള്ളിയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേരുടേയും കേസിൽ കലക്ടർ നേരത്തെ തീർപ്പുകൽപിച്ചതാണ്. അതെല്ലാം പുനഃപരിശോധിക്കാൻ യോഗം വിളിക്കേണ്ടതില്ലെന്നാണ് റവന്യൂ വകുപ്പിെൻറ നിലപാട്. ചെറുകിട ൈകയേറ്റങ്ങൾ ഒഴിപ്പിക്കില്ലെന്ന മുൻ തീരുമാനം സബ് കലക്ടർ ലംഘിക്കുെന്നന്നാണ് ജില്ലയിൽനിന്നുള്ള മന്ത്രി അടക്കമുള്ളവരുടെ പരാതി. ഇതോടെ കൈയേറ്റം ഒഴിപ്പിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.ഐ. ആർ. സുനിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.