must....അണ്ണാ ഡി.എം.കെയിലെ മൂന്ന്​ വിഭാഗങ്ങളും രാമിനെ പിന്തുണക്കാൻ സാധ്യത

ചെന്നൈ: മൂന്നായി വിഘടിച്ചുനിൽക്കുന്ന അണ്ണാ ഡി.എം.കെ വിഭാഗങ്ങൾ രാഷ്ട്രപതി െതരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചേക്കും. അണ്ണാ ഡി.എം.കെ അമ്മാ പക്ഷം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ, പളനിസാമി വിഭാഗം നേതാവും ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ എന്നിവർ ബംഗളൂരു ജയിലിലെത്തി ജനറൽ സെക്രട്ടറി ശശികലയുമായി വെവ്വേറെ നടത്തിയ കൂടിക്കാഴ്ചകളിൽ രാഷ്ട്രപതി െതരഞ്ഞെടുപ്പായിരുന്നു മുഖ്യ ചർച്ചാവിഷയം. കേന്ദ്രത്തിൽനിന്ന് ചില ഉറപ്പുകൾ ലഭിച്ചാൽ എൻ.ഡി.എയെ പിന്തുണച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഒ. പന്നീർസെൽവത്തിനൊപ്പമുള്ളവർ ബി.ജെ.പിയെ പിന്തുണക്കുമെന്ന് നേരേത്ത ഉറപ്പായിരുന്നു. പാർലമ​െൻറിലെ മൂന്നാമത്തെ വലിയ കക്ഷിയായ അണ്ണാ ഡി.എം.കെക്ക് ആകെ വോട്ടി​െൻറ 5.39 ശതമാനം വോട്ട് മൂല്യമുണ്ട്. ബി.ജെ.പി കഴിഞ്ഞാൽ രാംനാഥ് കോവിന്ദിനെ പിന്തുണക്കുന്ന ഏറ്റവും വലിയ പാർട്ടി കൂടിയാണു അണ്ണാ ഡി.എം.കെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.