പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്​റ്റിൽ

പാരിപ്പള്ളി: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ വിലവൂർകോണം മണ്ണയ്യം പള്ളിക്കു സമീപം ചരുവിള വീട്ടിൽ സോണി (32), പാരിപ്പള്ളി കടമ്പാട്ടുകോണം പാലമൂട്ടിൽ വീട്ടിൽ രതീഷ് (26) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടി സ്കൂളിൽ പോകുന്ന സമയത്ത് സോണി സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ െവച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കാണാതായ പെൺകുട്ടിയെ അന്വേഷണത്തിനൊടുവിൽ രതീഷി​െൻറ എരുമേലിയിലുള്ള വെള്ളാപ്പള്ളി വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിന് സൗകര്യം ചെയ്തുകൊടുത്തതിനാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. കല്ലുവാതുക്കലിലുള്ള രതീഷി​െൻറ വീട്ടിൽ െവച്ചും എരുമേലിയിൽ െവച്ചും പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു. പ്രതികളെ പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദി​െൻറ നേതൃത്വത്തിൽ പരവൂർ സി.ഐ എസ്. ഷെരീഫ്, പാരിപ്പള്ളി എസ്.ഐ. പി. രാജേഷ്, സി.പി.ഒ ജെയിൻ വനിത സി.പി.ഒ ബിന്ദു എന്നിവരുൾപ്പെട്ട സംഘമാണ് പെൺകുട്ടിയെ കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. -ചിത്രം kg4- പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.