പെർമിറ്റിന്​ പുതിയ നിബന്ധന: എസ്​.ടി.എ യോഗത്തിൽ കെ.എസ്​.ആർ.ടിസി വിയോജിപ്പ്​ വ്യക്​തമാക്കി

പെർമിറ്റിന് പുതിയ നിബന്ധന: എസ്.ടി.എ യോഗത്തിൽ കെ.എസ്.ആർ.ടിസി വിയോജിപ്പ് വ്യക്തമാക്കി തിരുവനന്തപുരം: അഞ്ച് വർഷത്തിലധികം പഴക്കമുള്ള ബസുകൾക്ക് പുതിയ പെർമിറ്റ് നൽകരുതെന്ന നിർേദശത്തിനെതിരെ ബുധനാഴ്ച ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ കെ.എസ്.ആർ.ടി.സി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. അജണ്ടയിലെ പരാമർശം വിവേചനപരമാണെന്നും കെ.എസ്.ആർ.ടി.സിയെ പ്രതികൂലമായി ബാധിക്കുമെന്നും യോഗത്തിൽ വിശദീകരിക്കപ്പെട്ടു. ഇതുസംബന്ധിച്ച കോടതി ഉത്തരുവുകളിൽ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള വാഹനങ്ങളുടെ മിനിമം പഴക്കമല്ല, പരമാവധി പഴക്കമാണ് നിശ്ചയിക്കാൻ നിർദേശിച്ചിട്ടുള്ളെതന്ന കാര്യവും യോഗത്തിൽ വ്യക്തമാക്കി. അതേസമയം, ഇതുസംബന്ധിച്ച് തീരുമാനങ്ങളൊന്നും യോഗത്തിലുണ്ടായില്ല. തുടർചർച്ചകൾക്കായി വിഷയം മാറ്റിവെച്ചു. അഞ്ചുവർഷത്തിലധികം പഴക്കമുള്ള ബസുകൾക്ക് പുതിയ പെർമിറ്റുകൾ നൽകരുതെന്ന നിർദേശം തീരുമാനമായാൽ കെ.എസ്.ആർ.ടി.സിക്കാവും തിരിച്ചടിയാവുക. സൂപ്പർ ഫാസ്റ്റ് അടക്കം സൂപ്പർക്ലാസ് സർവിസുകൾ അഞ്ച് വർഷം പൂർത്തിയായാൽ അവയെ ലിമിറ്റഡ് സ്റ്റോപ്, ഒാർഡിനറി സർവിസുകളാക്കി മാറ്റംവരുത്തി പുതിയ പെർമിറ്റ് നേടി നിരത്തിലെത്തിക്കുകയാണ് സാധാരണ കെ.എസ്.ആർ.ടി.സി െചയ്യുന്നത്. പുതിയ നിർദേശം ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകരിച്ചാൽ ഒാർഡിനറി, ലിമിറ്റഡ് സ്റ്റോപ് സർവിസുകൾ ഇനി കെ.എസ്.ആർ.ടി.സിക്ക് നടത്താനാകാത്ത സ്ഥിതിയുണ്ടാകും. അല്ലെങ്കിൽ ഇത്തരം പെർമിറ്റുകൾക്ക് പുതിയ ബസുകൾ വാങ്ങേണ്ടിവരും. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇത് ഒട്ടും പ്രാവർത്തികവുമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.