മൊബൈൽ കടയിലെ കവർച്ച; അന്വേഷണ സംഘം ബിഹാറിലേക്ക്

തിരുവനന്തപുരം: നഗരത്തിലെ മൊബൈൽ കടയിൽനിന്ന് 19 ലക്ഷം രൂപയുടെ ഫോണുകളും രണ്ടു ലക്ഷത്തോളം രൂപയും കവർന്ന അന്തർസംസ്ഥാന സംഘത്തെ കുടുക്കാൻ അന്വേഷണ സംഘം ഉടൻ ബിഹാറിലേക്ക്. കേൻറാൺമ​െൻറ് എ.സിയുടെ നേതൃത്വത്തിെല സംഘത്തെയാണ് ഇതിനായി നിയോഗിക്കുക. നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസമാണ് പുറപ്പെടാൻ വൈകുന്നതെന്നാണ് സൂചന. ഒരു ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ. അതേ സമയം, പ്രതികളെ സംബന്ധിച്ച വ്യക്തമായ തെളിവുകൾ ബിഹാർ പൊലീസിന് കൈമാറിയിട്ടുണ്ട്. കവർച്ചക്ക് ശേഷം കടയിൽനിന്നും സംഘം തങ്ങിയ ഹോട്ടലിൽനിന്നും ലഭിച്ച ദൃശ്യങ്ങൾ ശേഖരിച്ചാണ് വിവരങ്ങൾ നൽകിയത്. അതിനാൽ പ്രതികളെക്കുറിച്ചുള്ള ചില പ്രധാന സൂചനകളും അവരുടെ താവളങ്ങളും ബിഹാർ പൊലീസിനും ലഭിച്ചതായാണ് വിവരം. ഈ സാഹചര്യത്തിൽ സംഘത്തെ വലയിലാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, നേപ്പാൾ അതിർത്തിക്കടുത്ത് താവളമാക്കിയിട്ടുള്ള കുപ്രസിദ്ധ കവർച്ചക്കാരെ പിടിക്കുക ശ്രമകരമാണെന്നും പൊലീസിന് മനസ്സിലായിട്ടുണ്ട്. അതിനാൽ കരുതലോടെയുള്ള നീക്കമാകും നടത്തുക. ബിഹാർ പൊലീസി​െൻറ സഹായമുണ്ടെങ്കിൽ മാത്രമേ ഇവരെ കീഴടക്കാനാകൂ. എന്നാൽ, നഗരത്തിലെ കവർച്ചക്കു ശേഷം സംഘത്തിലെ മുഴുവൻ പേരും താവളത്തിൽ എത്തിക്കാണുമോ എന്ന സംശയവും പൊലീസിനുണ്ട്. പല ഗ്രൂപ്പുകളായാണ് സംഘം രക്ഷപ്പെട്ടതെന്നും പൊലീസിന് നിഗമനമുണ്ട്. തലസ്ഥാനത്തെ കവർച്ചക്കു ശേഷം തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽനിന്ന് നാലുപേർ ഒരേ െട്രയിനിൽ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മറ്റു മൂന്നുപേരുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചയാണ് ഓവർബ്രിഡ്ജിന് സമീപത്തെ ഫോൺ ഷോറൂമിൽ വൻ കവർച്ച നടന്നത്. അതേസമയം, കവർച്ച നടന്ന ദിവസം പട്രോളിങ്ങിൽ ഉണ്ടായിരുന്ന പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായും അവർക്കെതിരെ നടപടി എടുക്കുമെന്നും ഡി.സി.പി അരുൾ ബി. കൃഷ്ണ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.