പി.യു. ചിത്രയുടെ ലോക ചാമ്പ്യൻഷിപ് പ്രവേശനം; അടിയന്തര നടപടിവേണം -വി.എസ് തിരുവനന്തപുരം: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ പി.യു. ചിത്രയെ ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനും അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറ് അദില്ലെ ജെ സമ്മറിവാലക്കും ഇ--മെയിൽ സന്ദേശം അയച്ചു. ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും തഴയപ്പെട്ട കേരളത്തിെൻറ അഭിമാനതാരം ചിത്രയെ ലണ്ടനിലേക്ക് അയക്കാൻ കേന്ദ്രസർക്കാറും അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയും നടപടിയെടുക്കണമെന്ന് ഹൈകോടതി വിധിച്ച സാഹചര്യത്തിൽ, ആവശ്യമായ നടപടിയെടുക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.