ജനമൈത്രി പൊലീസി​െൻറ സുരക്ഷിത കൊട്ടിയം പദ്ധതി

കൊട്ടിയം: ജനകീയ സഹകരണത്തോടെ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യവുമായി കൊട്ടിയം പൊലീസ് സുരക്ഷിത കൊട്ടിയം (സേഫ് കൊട്ടിയം) എന്ന പേരിൽ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു. ജനമൈത്രി പൊലീസി​െൻറ നേതൃത്വത്തിലാണ് കൊട്ടിയം പൊലീസ് പദ്ധതി നടപ്പാക്കുന്നത്. ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. സ്റ്റേഷ​െൻറ പരിധിയിലുള്ള അഞ്ച് ജനമൈത്രി ബീറ്റുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വിവിധ പ്രദേശങ്ങളിലായി 250 നിരീക്ഷണ കാമറകൾ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. ബീറ്റുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗതാഗത നിയന്ത്രണത്തിൽ പരിശീലനം നൽകുകയും രാത്രിയിൽ പൊലീസ് പട്രോളിങ് സംഘത്തോടൊപ്പം കൂട്ടുകയും ചെയ്യും. കൂടാതെ രഹസ്യാന്വേഷണം നടത്തി പൊലീസിന് ആവശ്യമായ വിവരങ്ങൾ നൽകാൻ ഇവരെ പ്രാപ്തരാക്കും. വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാകും നിരീക്ഷണ കാമറകൾ സ്ഥാപിക്കുക. പൊലീസും പൊതുജനങ്ങളുമായുള്ള സഹകരണം വർധിപ്പിച്ച് കുറ്റകൃത്യങ്ങൾ തടയുകയാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്. പൊലീസിനോട് നേരിട്ട് പറയാൻപറ്റാത്ത കാര്യങ്ങൾ ബീറ്റ് അംഗങ്ങളോട് പറയാനും അവർ വഴി അതിന് പരിഹാരം ഉണ്ടാക്കാനും കഴിയും. സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്നി​െൻറയും പാൻമസാലയുടെയും വിൽപനയും തടയുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. മയ്യനാട്, തൃക്കോവിൽവട്ടം പഞ്ചായത്തുകളിൽപ്പെട്ട മൈലാപ്പൂര്, മേവറം, ഉമയനല്ലൂർ, കൊട്ടിയം, പുതുച്ചിറ, തഴുത്തലഭാഗങ്ങൾ ഉൾപ്പെടുന്ന അഞ്ചാം ബീറ്റി​െൻറ കോർ കമ്മിറ്റി യോഗം വെള്ളിയാഴ്ച കൊട്ടിയം പൊലീസ് സ്റ്റേഷനിൽ നടന്നു. കൊട്ടിയം എസ്.ഐ ആർ. രതീഷ്, ജനമൈത്രി ഉദ്യോഗസ്ഥരായ അനിൽകുമാർ, ഷൂജ എന്നിവർ ബീറ്റ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ഇതിനായി സബ് കമ്മിറ്റികൾ രൂപവത്കരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബീറ്റ്തല സമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. സിറ്റി പൊലീസ് കമീഷണർ അജിത ബീഗത്തി​െൻറ നിർദേശപ്രകാരം ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ്, കൊട്ടിയം സി.ഐ അജയ്നാഥ് എന്നിവരുടെ മേൽനോട്ടത്തിലാകും പദ്ധതി നടപ്പാക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.