പുത്തൂരിലെ ഗതാഗതപരിഷ്കരണം ലക്ഷ്യം കണ്ടില്ല

വെളിയം: പുത്തൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഗതാഗത പരിഷ്കരണ കമ്മിറ്റി യോഗം ചേർന്ന് പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും നടപ്പായില്ല. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു കമ്മിറ്റി യോഗം ചേർന്നത്. റൂറൽ എസ്.പി, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ അടക്കമുള്ള ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു. പാർക്കിങ് ക്രമീകരണം, കാമറകൾ സ്ഥാപിക്കൽ, ബസ്ബേ, ബസ്ഷെൽറ്റർ, സ്റ്റാൻഡുകളുടെ ക്രമീകരണം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ ഇതെല്ലാം ഫയലിലൊതുങ്ങി. കൂടുതൽ വാർഡൻമാരെ നിയമിക്കണമെന്ന അഭിപ്രായം അവലോകന യോഗത്തിൽ ഉണ്ടായെങ്കിലും നിലവിലുള്ളതുപോലും നിലനിർത്താനാകാത്ത സ്ഥിതിയാണ്. വാർഡ​െൻറ ശമ്പളം പോലും മുടങ്ങിക്കിടക്കുകയാണ്. വാർഡൻമാരെ നിയമിക്കുന്ന കാര്യത്തിലും ഭിന്നാഭിപ്രായങ്ങൾ ചില കേന്ദ്രങ്ങളിൽനിന്ന് ഉയർന്നിരിക്കുകയാണ്. പരിഷ്കരണ കമ്മിറ്റികളിൽ പങ്കെടുത്ത് തീരുമാനം അംഗീകരിച്ച ശേഷം പുറത്തിറങ്ങി വിരുദ്ധ നടപടി ചിലർ സ്വീകരിക്കുന്നതായും ആക്ഷേപമുണ്ട്. ഓണക്കാലമാകുന്നതോടെ പുത്തൂരിലെ ഇടുങ്ങിയ റോഡുകളിൽ നിന്നുതിരിയാൻ കഴിയാത്ത അവസ്ഥയാകും. പരിഷ്കരണ കമ്മിറ്റി തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.