ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

നെടുമങ്ങാട്: നിയന്ത്രണം വിട്ട ബൈക്ക് റോഡുവക്കിലെ വീടി​െൻറ മതിലിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കരിപ്പൂര് മല്ലമ്പ്രക്കോണം ഐ.എസ്.ആർ.ഒ മഞ്ചു വിലാസം വീട്ടിൽ മോഹൻകുമാർ -അംബിക ദമ്പതികളുടെ മകൻ അനൂപ് എ. മോഹനാണ് (21) മരിച്ചത്. കൂലിപ്പണിക്കാരനായ അനൂപ് വെള്ളിയാഴ്ച ജോലി സ്ഥലത്തുനിന്ന് ഉച്ചഭക്ഷണം കഴിക്കാൻ ബൈക്കിൽ വീട്ടിലേക്ക് പോകുംവഴി മന്നൂർക്കോണം കൊറളിയോട് ഗാന്ധി നഗറിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡുവക്കിലെ വീട്ടുമതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനൂപിനെ ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്േമാർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ശനിയാഴ്ച. സഹോദരി അഞ്ജു എ. മോഹൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.