മോദി സർക്കാർ ഇന്ത്യയുടെ പരമാധികാരത്തെ പണയംവെക്കുന്നു ^എം.വി. ഗോവിന്ദൻ

മോദി സർക്കാർ ഇന്ത്യയുടെ പരമാധികാരത്തെ പണയംവെക്കുന്നു -എം.വി. ഗോവിന്ദൻ തിരുവനന്തപുരം: സാമ്രാജ്യത്വത്തിന് അനുകൂലമായ നിലപാടുകൾ കൈക്കൊള്ളുന്നതിലൂടെ മോദി സർക്കാർ ഇന്ത്യയുടെ പരമാധികാരത്തെയാണ് പണയംവെക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദൻ. സി.എം.പിയുടെ 31-ാം സ്ഥാപകദിനാചരണത്തി​െൻറ ഭാഗമായി 'ഇന്ത്യ - ഇസ്രായേൽ ഉടമ്പടി ഉയർത്തുന്ന പ്രശ്നങ്ങൾ' എന്ന വിഷയത്തെ ആധാരമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതൽ ആയുധകരാറുകൾ ഉണ്ടാക്കുന്നതിനാണ് ഇസ്രായേൽ ബന്ധം മോദി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ആർ.എസ്.എസി​െൻറ വിദേശനയമാണ് നടപ്പാക്കുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു. സെമിനാറിൽ സി.എം.പി പോളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി. സുഗുണൻ അധ്യക്ഷതവഹിച്ചു. സി. ദിവാകരൻ എം.എൽ.എ, കെ.ആർ. അരവിന്ദാക്ഷൻ, കമ്പറ നാരായണൻ എന്നിവർ സംസാരിച്ചു. ജി.എസ്.ടി: സർവിസ് സംഘടനകളുമായി ചർച്ച നടത്താൻ സർക്കാർ തയാറാകണം -എം.എം. ഹസൻ തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കുന്നത് സംബന്ധിച്ച് ജീവനക്കാർക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് പൊതു സർവിസ് സംഘടനകളുമായി ചർച്ച നടത്താൻ സർക്കാർ തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ജി.എസ്.ടി നടപ്പാക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷ​െൻറയും കേരള ഗസറ്റഡ് ഒാഫിസേഴ്സ് യൂനിയ​െൻറയും ആഭിമുഖ്യത്തിൽ സംസ്ഥാന ജി.എസ്.ടി കമീഷണർ ഒാഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാർക്കും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ജി.എസ്.ടി നടപ്പാക്കുന്നത് ആറുമാസത്തേക്ക് നീട്ടിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ അധ്യക്ഷതവഹിച്ചു. അബ്ദുൽ സലാം, എൻ.കെ. ബെന്നി തുടങ്ങിയവർ സംസാരിച്ചു. caption ജി.എസ്.ടി വകുപ്പ് കമീഷണറുടെ കാര്യാലയത്തിന് മുന്നിൽ നടത്തിയ ജീവനക്കാരുെട ധർണ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.