പഴയ ചെരുപ്പുകളും ബാഗുകളും ശേഖരണം ശനിയാഴ്​ച

തിരുവനന്തപുരം: നഗരസഭയുടെ 'എ​െൻറ നഗരം സുന്ദര നഗരം' പദ്ധതിയുടെ ഭാഗമായി ഉപയോഗശൂന്യമായ ചെരുപ്പുകളും ബാഗുകളും ശേഖരിക്കുന്നതിനുള്ള പ്രത്യേക പരിപാടി ശനിയാഴ്ച പൂജപ്പുര മൈതാനം, ജഗതി മൈതാനം, പുത്തരിക്കണ്ടം മൈതാനം, വഞ്ചിയൂർ കോടതി ജങ്ഷൻ, പൈപ്പിൻമൂട് ജങ്ഷൻ, കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫിസ്, ബീച്ച് എച്ച്.ഐ ഓഫിസിന് സമീപം, വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി ഓഫിസിന് സമീപം എന്നിവിടങ്ങളിൽ നടക്കും. രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെയാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. ഹാജിമാർക്ക് യാത്രയയപ്പ് തിരുവനന്തപുരം: ബീമാപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹാജിമാർക്ക് യാത്രയയപ്പ് നൽകി. ബീമാപള്ളി ചീഫ് ഇമാം ഹസൻ അഷ്റഫി അൽ ബാഖവിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന നടന്നു. ജമാഅത്ത് പ്രസിഡൻറ് യൂസുഫ് ഹാജി, ജനറൽ സെക്രട്ടറി നുജുമുദ്ദീൻ എന്നിവർ സംസാരിച്ചു. സൗജന്യ പരിശീലനം തിരുവനന്തപുരം: കേരള സർക്കാറി​െൻറ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സ​െൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ, ഭിന്നശേഷിയുള്ള 12-ാം ക്ലാസ് പാസായവർക്ക് ഡിപ്ലോമ ഇൻ ഹോട്ടികൾച്ചർ തെറപ്പി കോഴ്സും 10ാം ക്ലാസ് പാസായവർക്ക് പി.എസ്.സി കോച്ചിങ് സൗജന്യമായി നൽകും. അഭിമുഖം 31ന് രാവിലെ 10ന് നടക്കും. ഫോൺ: 0471 2345627
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.