ഇന്ത്യയിൽ നടക്കുന്നത്​ ഫാഷിസത്തിെൻറ പ്രയോഗവത്​കരണം ^ഹമീദ്​ വാണിയമ്പലം

ഇന്ത്യയിൽ നടക്കുന്നത് ഫാഷിസത്തി​െൻറ പ്രയോഗവത്കരണം -ഹമീദ് വാണിയമ്പലം കൊല്ലം: ഫാഷിസത്തി​െൻറ പ്രയോഗവത്കരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഫാഷിസത്തെ പ്രതിരോധിക്കുന്നതിൽ േകാൺഗ്രസും സി.പി.എമ്മും പരാജയപ്പെട്ടിരിക്കുകയാണ്. മോദി ഗവൺമ​െൻറി​െൻറ തീരുമാനങ്ങളും നിലപാടുകളും പരിശോധിച്ച് എങ്ങനെയാണ് അധികാരം ഉപയോഗിച്ച് ഫാഷിസം നടപ്പാക്കുന്നതെന്ന് മനസ്സിലാക്കുന്നതുകൊണ്ടാണ് വെൽഫെയർ പാർട്ടിക്ക് ഇതിനെ കൃത്യമായി പ്രതിരോധിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പശുവി​െൻറ പേരിൽ‍ സംഘ്പരിവാർ‍ നടത്തുന്ന മുസ്ലിം, ദലിത് കൊലകൾക്കെതിരെ വെൽഫെയർ‍ പാർട്ടി ജില്ല കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച ജനമുന്നേറ്റ റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണർ‍സ്ഥാനങ്ങളടക്കമുള്ള ഭരണഘടന പദവികളുപയോഗിച്ച് സംഘ്പരിവാർ‍ ജനാധിപത്യത്തെ അട്ടിമറിക്കുന്നവെന്നതി​െൻറ അവസാന ഉദാഹരണമാണ് ബിഹാർ.‍ നിതീഷ്‌കുമാറി​െൻറ ചുവടുമാറ്റം സംഘ്പരിവാറിന് അടിമവേല ചെയ്യാനാണ്. രാജ്യത്ത് പശുവി​െൻറ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ ആൾക്കൂട്ടകൊലപാതകങ്ങളായി വ്യാഖ്യാനിക്കുകയാണ്. എന്നാൽ, ഇത്തരം കൊലപാതകങ്ങൾ നടത്തുന്നത് ആർ.എസ്.എസിൽനിന്ന് പരിശീലനം ലഭിച്ചവരാണ്. യെച്ചൂരിയുടെ രാജ്യസഭാംഗത്വം കോൺഗ്രസി​െൻറ പേരിൽ നഷ്ടപ്പെടുത്തുന്നത് സി.പി.എമ്മി​െൻറ നിരുത്തരവാദപരമായ സമീപനമാണ്. മതേതര പ്രതിപക്ഷത്തെ സൃഷ്ടിച്ച് കൂട്ടായിനിന്നാൽ ഫാഷിസത്തെ ചെറുക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ഇസ്മായിൽ‍ ഗനി അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഹക്കിം, സെക്രട്ടറി കെ.എ. ഷഫീഖ്, സംസ്ഥാന നേതാക്കളായ പ്രിയാ സുനിൽ‍, സജീദ് ഖാലിദ്, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാർ, പാർട്ടി ജില്ല നേതാക്കളായ കെ.ബി. മുരളി, സന്തോഷ് ഇടയ്ക്കാട്, സബീന നാസർ, അഡ്വ. സജീബ്, ഡോ. അശോകൻ, ഷഫീഖ് ചോഴിയക്കോട് തുടങ്ങിയവർ‍ സംസാരിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുനിന്നാരംഭിച്ച ജനമുന്നേറ്റ റാലിയിൽ‍ നൂറുകണക്കിന് പ്രവർത്തകർ‍ അണിനിരന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.