കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ്​ നാലുപേർക്ക് പരിക്ക്

ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ സബ് ട്രഷറിക്ക് സമീപം കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. കൊല്ലം കല്ലുംതാഴം മൻസില വീട്ടിൽ ഷാജഹാൻ (47), സബിന (30), മക്കളായ ഉമർ (10), അലി (ആറ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 10.30 ഒാടെയായിരുന്നു അപകടം. തിരുവനന്തപുരം എയർപോർട്ടിൽനിന്ന് ഗൾഫ് യാത്രക്കാരുമായി കൊല്ലത്തേക്ക് പോകുകയായിരുന്നു കാർ. 'സി.ബി.െഎ അന്വേഷിക്കണം' കൊല്ലം: കശുവണ്ടി വികസന കോർപറേഷനിലും കാപെക്സിലും നടക്കുന്ന തോട്ടണ്ടി ഇടപാടുകൾ കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ തനിയാവർത്തനമാണെന്ന് കെ.ടി.യു.സി (ജെ) സംസ്ഥാന ജനറൽ സെക്രട്ടറി എഴുകോൺ സത്യൻ ആരോപിച്ചു. ഇതുസംബന്ധിച്ച് സി.ബി.െഎ അന്വേഷണം നടത്തണമെന്ന് അദ്ദേഹം വാർത്തകുറിപ്പിൽ അറിയിച്ചു. 'റബർ ബോർഡ് ഒാഫിസ് നിർത്തലാക്കരുത്' കൊല്ലം: കൊട്ടാരക്കരയിലെ റബർ ബോർഡ് റീജനൽ ഒാഫിസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ബെന്നി കക്കാട് അധ്യക്ഷതവഹിച്ചു. കുളത്തൂർ കുഞ്ഞുകൃഷ്ണപിള്ള ഉദ്ഘാടനംചെയ്തു. യോഗത്തിൽ മാത്യു ജോർജ്, പനയിൽ പാപ്പച്ചൻ, മാത്യു സാം, സി.കെ. ജോസ്, പി.ജി. ജോൺ, ശിവരാജൻ, ഇക്ബാൽകുട്ടി, കുരീപ്പുഴ ഷാനവാസ്, ആദിക്കാട് മനോജ്, ബിനോയ്, പ്രസാദ് കൊടിയാട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.