തിരുവനന്തപുരം: ബാലരാമപുരത്ത് യു.ഡി.എഫിെൻറ സമരപ്പന്തലില്‍ സി.പി.എമ്മും പൊലീസും നടത്തിയത് നരനായാട്ടെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍. എം. വിന്‍സെൻറ് എം.എല്‍.എക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിെൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലില്‍ പ്രകോപനം ഇല്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടത്. സംഘര്‍ഷാവസ്ഥ അറിയാമായിരുന്നിട്ടും പൊലീസ് മനഃപൂർവം സി.പി.എം ജാഥ സമരപ്പന്തലിന് മുന്നിലൂടെ കടത്തിവിടുകയായിരുന്നു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി എം. വിന്സെൻറിെൻറ ജാമ്യം തടയുക എന്ന ഗൂഢാലോചനയാണ് ഇതിനുപിന്നിൽ. കുറ്റക്കാരായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.