ദേശീയ ഗെയിംസ് ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി: ഉത്തരവ് നാളെ കൈമാറും

തിരുവനന്തപുരം: 35ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം നല്‍കുന്നതി​െൻറ ഉത്തരവ് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും. വൈകീട്ട് മൂന്നിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും. 68 കായികതാരങ്ങള്‍ക്കാണ് നിയമന ഉത്തരവ് നല്‍കുന്നത്. 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം' പരിശീലനം തുടങ്ങി തിരുവനന്തപുരം: സംസ്ഥാന ഹരിത കേരളം മിഷ​െൻറ സമഗ്ര ശുചിത്വ മാലിന്യസംസ്‌കരണ യജ്ഞത്തി​െൻറ ഭാഗമായി ആഗസ്റ്റ് 15ന് തുടങ്ങുന്ന 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം' പരിപാടിക്ക് മുന്നോടിയായി ബ്ലോക്ക്, -നഗരസഭ തല പരിശീലന പരിപാടികള്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചതായി ഹരിത കേരളം മിഷന്‍ ഉപാധ്യക്ഷ ടി.എന്‍. സീമ അറിയിച്ചു. ആറുമുതല്‍ 13 വരെ വളണ്ടിയര്‍മാര്‍ നടത്തുന്ന ഗൃഹ സന്ദര്‍ശനത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ നൽകും. കിലയുടെ നേതൃത്വത്തിലാണ് പരിശീലനം. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രിമാര്‍ ദേശീയപതാക ഉയര്‍ത്തിയശേഷം 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം' പ്രഖ്യാപനം നടത്തി യജ്ഞം ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.