'ഭരണകൂട ഭീകരത അതിരുകടക്കുന്നു'

കൊല്ലം: സർക്കാറുകൾ സ്പോൺസർ ചെയ്യുന്ന ഭരണകൂട ഭീകരത അതിർവരമ്പ് ലംഘിക്കുകയാണെന്ന് കെ.പി.സി.സി വിചാർ വിഭാഗ് ജില്ല നേതൃയോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ പിന്തുണയിൽ പശുവി​െൻറയും വർഗീയതയുടെയും പേരിൽ അതിക്രമങ്ങൾ അഴിച്ചുവിടുമ്പോൾ കേരളത്തിൽ രാഷ്ട്രീയ എതിരാളികളെ തിരഞ്ഞുപിടിച്ച് തകർക്കാനുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നത്. മുൻ ഡി.സി.സി പ്രസിഡൻറ് ഡോ. ജി. പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എം. സുജെയ്, ജോൺസൺ മേലതിൽ, ശശി ഉദയഭാനു, പ്രഫ. പെട്രീഷ്യ ജോൺ, ആർ. സുമിത്ര എന്നിവർ സംസാരിച്ചു. ജി.എസ്.ടി സെമിനാർ കാവനാട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഒഫ് ഇന്ത്യ കൊല്ലം ബ്രാഞ്ചി​െൻറ നേതൃത്വത്തിൽ കാങ്കത്ത്മുക്ക് സൺബെ ഓഡിറ്റോറിയത്തിൽ ജി.എസ്.ടിയെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ അജോയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.എൽ. സോമൻ, വി.ജെ. സിർജോയി എന്നിവർ ക്ലാസെടുത്തു. കൊല്ലം ബ്രാഞ്ച് ചെയർമാൻ ജേക്കബ് എബ്രഹാം സ്വാഗതവും സെക്രട്ടറി പി. ശീനിവാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.