കൊല്ലം: ജില്ലയിൽ കർക്കടക വാവിനോടനുബന്ധിച്ചുള്ള പിതൃതർപ്പണചടങ്ങുകൾ ആരംഭിച്ചു. ശനിയാഴ്ച വൈകീേട്ടാടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഞായറാഴ്ച വൈകീട്ട് 3.15വരെയാണ് കർമങ്ങൾ നടക്കുക. ചിലസ്ഥലങ്ങളിൽ ഞായറാഴ്ച പുലർച്ചെയോടെ ചടങ്ങുകൾ ആരംഭിക്കും. ജില്ലയിലെ പ്രധാന സ്നാനഘട്ടമായ തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ശനിയാഴ്ച വൈകീട്ട് ആറോടെ ബലിതർപ്പണചടങ്ങുകൾ ആരംഭിച്ചു. രാത്രിയോടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച തിരക്ക് വർധിക്കും. ഇത് മുന്നിൽകണ്ട് വൻ സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. നേരത്തെതന്നെ ബലിപ്പുരകൾ ഒരുക്കിയിരുന്നു. ഇൗമേഖലയിൽ പൊലീസ് ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രത്തിലും കർക്കടകവാവ് ബലി ചടങ്ങുകൾ ആരംഭിച്ചു. തിരുമുല്ലവാരത്ത് വാവുബലി അർപ്പിക്കാനായി എത്തുന്നവർക്കായി ശ്രീനാരായണ ധർമവേദിയുടെയും എസ്.എൻ.ഡി.പി ഏകോപനസമിതിയുടെയും നേതൃത്വത്തിൽ സഹായകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. എ.സി.പി ജോർജ് കോശി ഉദ്ഘാടനം നിർവഹിച്ചു. കടകംപള്ളി മനോജ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.