തിരുവനന്തപുരം: വിദ്യാർഥികള്‍ക്ക് നിയമസാക്ഷരത നല്‍കാൻ നിയമസേവന അതോറിറ്റി പ്രസിദ്ധീകരിക്കുന്ന നിയമപാഠം പുസ്തകത്തിെൻറ ബോധന പ്രക്രിയ ലളിതമാക്കാൻ അധ്യാപകർക്ക് സംഘടിപ്പിച്ച ഏകദിന ശിൽപശാല അതോറിറ്റി ജില്ല ചെയര്‍മാനും ജില്ല ജഡ്ജിയുമായ കെ. ഹരിപാല്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് നിയമമെന്നും നിയമസംവിധാനത്തിെൻറ ഘടന, ചുമതലകള്‍, വിവിധ കോടതികളുടെ പ്രവര്‍ത്തനം, അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍, പ്രത്യേകിച്ച് പുതുതലമുറക്ക് അവബോധമുണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതാംക്ലാസ് വിദ്യാർഥികള്‍ക്ക് നിയമ സാക്ഷരത നല്‍കാനാണ് നിയമപാഠം പ്രസിദ്ധീകരിച്ചത്. സെൻറ് ജോസഫ്‌സ് സ്‌കൂള്‍ മാനേജര്‍ ഫാ. ഡോ. ഡെയ്‌സണ്‍ വൈ. അധ്യക്ഷത വഹിച്ചു. അതോറിറ്റി സെക്ഷന്‍ ഓഫിസര്‍ എന്‍. സന്തോഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. അഡീഷനല്‍ ഡി.പി.ഐ ജെസി ജോസഫ്, ബാര്‍ അസോ. പ്രസിഡൻറ് ആനയറ ഷാജി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. വി. ഭുവനേന്ദ്രന്‍ നായര്‍, റിട്ട. ജില്ല ജഡ്ജ് എം.വി. ജോര്‍ജ്, ബാലാവകാശ കമീഷന്‍ മുന്‍ അംഗം ജെ. സന്ധ്യ തുടങ്ങിയവര്‍ ശിൽപശാല നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.