നിതാഖാത്ത്​: കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം ^കോടിയേരി

നിതാഖാത്ത്: കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം -കോടിയേരി തിരുവനന്തപുരം: പരിഷ്കരിച്ച നിതാഖാത്ത് നടപ്പാക്കുന്നത് നീട്ടാനും മരവിപ്പിക്കാനും സൗദി ഭരണാധികാരികളിൽ സമ്മർദംചെലുത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. സ്വദേശിവത്കരണം വ്യാപകമാക്കാൻ ഉദ്ദേശിച്ചാണ് നിതാഖാത്ത്, സൗദി തൊഴിൽ മന്ത്രാലയം പരിഷ്കരിച്ചിരിക്കുന്നത്. സെപ്റ്റംബർ മൂന്നുമുതൽ ഇത് നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. അങ്ങനെ വന്നാൽ പത്ത് ലക്ഷം മലയാളികൾ ഉൾപ്പെടെ വലിയൊരു ഇന്ത്യക്കാരെ ഇത് ദോഷകരമായി ബാധിക്കും. പ്രശ്നത്തിൽ പരിഹാരംകാണാൻ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും വിദേശകാര്യ മന്ത്രാലയവും അടിയന്തരമായി സൗദി സർക്കാറുമായി സംസാരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.