വീട്ടിൽകയറിയ തെരുവുനായ്​ വീട്ടമ്മയെ കടിച്ചു

നായ് ചത്തു വെഞ്ഞാറമൂട്: വീട്ടിൽ കയറിയ തെരുവുനായ് വയോധികയെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വാമനപുരം മാവേലി നഗർ കുറിച്ചിയിൽ ബിജുഭവനിൽ ശ്രീരതിയെ (60) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11ഒാടെ വീട്ടിനകത്തിരിക്കുകയായിരുന്ന ശ്രീരതിയെയാണ് നായ് ആക്രമിച്ചത്. തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ശേഷം സമീപെത്ത ചില നായ്ക്കളെയും നായ് കടിച്ചു. പിന്നീട് ആക്രമിച്ച നായെ ചത്തനിലയിൽ കണ്ടെത്തി. ഫോട്ടോ - തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റ ശ്രീരതി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.