കരീപ്ര പഞ്ചായത്തിൽ പകർച്ചപ്പനി വ്യാപകം

വെളിയം: കരീപ്ര ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഡെങ്കി അടക്കമുള്ള പകർച്ചപ്പനികൾ വ്യാപകമായി. രോഗനിയന്ത്രണത്തിനും കൊതുകുനിവാരണത്തിനും അധികൃതർ സ്വീകരിക്കുന്ന നടപടി കാര്യക്ഷമമല്ലാത്തതാണ് രോഗം പടരാൻ കാരണമെന്ന് ആക്ഷേപമുണ്ട്. ഇടയിക്കിടം കല്ലാർ മേഖലയിലാണ് പനി രൂക്ഷം. പ്രദേശത്തെ നിരവധി കുടുംബങ്ങൾ കൊല്ലത്തെ സ്വകാര്യ ആശുപ്രതികളിൽ ദിവസങ്ങളോളം കിടത്തിച്ചികിത്സക്ക് വിധേയരായി. തൊട്ടടുത്ത സ്ഥലമായ പ്ലാക്കോട്ട് കഴിഞ്ഞ ദിവസം ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഇടയ്ക്കിടം, കടയ്ക്കോട്, നടമേൽ, ചൊവ്വള്ളൂർ മേഖലയിലും പനി പടരുന്നുണ്ട്. നടമേൽ ഭാഗത്ത് ഉപയോഗരഹിതമായ ക്വാറിയിലെ വെള്ളക്കെട്ട് കൊതുകുകളുടെ പ്രജനന കേന്ദ്രമാണെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരം കേന്ദ്രങ്ങളിലെ കൊതുക് നശീകരണത്തിലും മാലിന്യനീക്കത്തിലും തദ്ദേശഭരണ സ്ഥാപനങ്ങൾ ജാഗ്രത പുലർത്താത്തത് ആശങ്കക്ക് കാരണമായിട്ടുണ്ട്. വിഷയം പലതവണ ബന്ധപ്പെട്ടവരെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നിലപാട്. ക്ഷേത്രപരിസരത്ത് ഓടമാലിന്യം; പ്രതിഷേധവുമായി ഭക്തർ വെളിയം: ചെറുമങ്ങാട് ചേരിയിൽ ദേവീക്ഷേത്രത്തിന് സമീപത്തേക്ക് ഓടമാലിന്യം ഒഴുകിയിറങ്ങുന്നത് തടയാൻ അധികൃതർ തയാറാകാത്തതിൽ ഭക്തർക്ക് പ്രതിഷേധം. പുത്തൂരിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാലിന്യങ്ങളാണ് ഇവിടേക്ക് ഒഴുകിയിറങ്ങുന്നത്. മണ്ണുമൂടിക്കിടക്കുന്നതിനാൽ ഒഴുകിയെത്തുന്ന മാലിന്യം ദിവസങ്ങളോളം തങ്ങിനിന്ന് കൊതുകുകൾ പെരുകുകയാണ്. ഓടകളിലൂടെ ജലം സുഗമമായി ഒഴുകാൻ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വർഷങ്ങൾക്കുമുമ്പ് മണ്ണുമാന്തി കൊണ്ടുവന്ന് ആലയ്ക്കൽ ഭാഗത്ത് ഓടയിലെ മാലിന്യം നീക്കംചെയ്യാൻ തുടങ്ങിയെങ്കിലും ഒരു ദിവസം കൊണ്ട് എല്ലാം അവസാനിക്കുകയായിരുന്നു. അധികൃത അലംഭാത്തിനെതിരെ ജനകീയ പ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ് ഭക്തസമൂഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.