എസ്.എഫ്.െഎയെ നിലക്കുനിർത്തണം -എ.െഎ.വൈ.എഫ് കൊല്ലം: എ.െഎ.വൈ.എഫ്-എ.െഎ.എസ്.എഫ് ലോങ് മാർച്ചിനോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ കൊല്ലം ടൗണിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞദിവസം ഒരുസംഘം എസ്.എഫ്.െഎ പ്രവർത്തകർ നശിപ്പിച്ചു. എസ്.എഫ്.െഎയെ നിലക്കുനിർത്താൻ സി.പി.എം നേതൃത്വം തയാറാകണമെന്ന് എ.െഎ.എസ്.എഫ്-എ.െഎ.വൈ.എഫ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എ.െഎ.വൈ.എഫ് ജില്ല സെക്രട്ടറി സി.പി. പ്രദീപ് അഭിപ്രായപ്പെട്ടു. ജില്ല സെക്രട്ടറി യു. കണ്ണൻ അധ്യക്ഷത വഹിച്ചു. ജഗത് ജീവൻലാലി, അജ്മീൻ എം. കരുവ, വിനേഷ്, ജോമോൻ, നൗഷാദ് എന്നിവർ സംസാരിച്ചു. എം.എൻ സ്മാരകത്തിൽ നിന്നാരംഭിച്ച പ്രകടനം കൊല്ലം ടൗൺ ചുറ്റി ചിന്നക്കടയിൽ അവസാനിപ്പിച്ചു. നടിയെ ആക്രമിച്ച കേസ്: സി.പി.െഎ അന്വേഷിക്കണം കൊല്ലം: മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളും ബിനാമി ഇടപാടുകളും അമ്മ സംഘടനയിലെ ഇരകളുടെ കേസും സി.ബി.െഎ അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (ജേക്കബ്) ജില്ല പ്രസിഡൻറ് കല്ലട ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, ജന. സെക്രട്ടറിമാരായ മോഹനൻപിള്ള, എഴുകോൺ സത്യൻ, കുളക്കട രാജു എന്നിവർ സംസാരിച്ചു. പൂർവ അധ്യാപക, സ്റ്റാഫ് സംഗമം കൊല്ലം: കണ്ണനല്ലൂർ എം.കെ.എൽ.എച്ച്.എസ്.എസിൽനിന്ന് റിട്ടയർ ചെയ്ത അധ്യാപകരുടെയും സ്റ്റാഫിെൻറയും പൊതുയോഗം സ്കൂൾ രക്ഷാധികാരി ഡോ. അബ്ദുൽ മജീദ് ലബ്ബ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഗഫൂർ ലബ്ബ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി ബി. ജേക്കബിനെ പ്രസിഡൻറായും വൈസ് പ്രസിഡൻറുമാരായി ശോഭാദേവി, നാസിമുദ്ദീൻകുട്ടി എന്നിവരെയും സെക്രട്ടറിയായി കെ. സുധാകരനെയും ജോ. സെക്രട്ടറിമാരായി സി. ചെറിയാൻ, ലിസി പി. ജോർജിനെയും ട്രഷററായി കെ. തോമസിനെയും അംഗങ്ങളായി രഘുനാഥൻപിള്ള, ഭരതൻ ജോൺ, ബഷീർ, ലീലാമണിയമ്മ, മേരിക്കുട്ടി, മോഹൻസെൻ, സൂസൻജോൺ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.