നിർധനവിധവക്ക്​ കുബേര കാർഡ്​

കാട്ടാക്കട: നിർധനയായ വിധവ റേഷൻ കാർഡിൽ സമ്പന്ന. വിളപ്പിൽശാല നൂലിയോട് കൊങ്ങപള്ളി മേലെ പുത്തൻവീട്ടിൽ ഗിരിജയാണ് (54) അധികൃതരുടെ അനാസ്ഥയിൽ 'സമ്പന്ന'യായത്. ആകെയുള്ള രണ്ടരസ​െൻറ് ഭൂമിയിൽ പഞ്ചായത്ത് നൽകിയ വീട്ടിലാണ് ഗിരിജയും മകൾ രമ്യയും (28) കഴിയുന്നത്. 24 വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയി. അന്നുമുതൽ തുണി അലക്കിയാണ് ഉപജീവനം. ബി.പി.എൽ കാർഡാണുണ്ടായിരുന്നത്. പഞ്ചായത്തിൽ പ്രസിദ്ധപ്പെടുത്തിയ ബിപി.എൽ ലിസ്റ്റിലും ഉൾപ്പെട്ടിരുന്നു. എന്നാൽ പുതിയ കാർഡ് കൈയിൽ കിട്ടിയപ്പോഴാണ് ഈ ദലിത് സ്ത്രീയുടെ കണ്ണുനിറഞ്ഞത്. പ്രതിമാസം 8000 രൂപ വരുമാനം രേഖപ്പെടുത്തി വെള്ള നിറത്തിലുള്ള 'കുബേര കാർഡ്'. പുതുതായി കിട്ടിയ 1170055405 നമ്പറിലുള്ള റേഷൻ കാർഡിൽ ഗിരിജയുടെ മകളുടെ ജോലിയുടെ കോളത്തിൽ അർധസൈനിക എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ബി.കോം ബിരുദധാരിയായ രമ്യ നിലവിൽ തൊഴിൽതഹിത കൂടിയാണ്. പഞ്ചായത്തിൽനിന്ന് തൊഴിൽരഹിത വേതനവും കൈപ്പറ്റുന്നുണ്ട്. മഴക്കാലമായാൽ അലക്ക് മുടങ്ങും. അതോടെ വീട്ടിലെ അടുപ്പ് പുകയുന്നത് വല്ലപ്പോഴുമായി ചുരുങ്ങും. പട്ടിണിയിൽ ജീവിതം തള്ളിനീക്കുന്ന ഗിരിജ സമ്പന്നർക്ക് നൽകുന്ന റേഷൻ കാർഡിൽ എങ്ങനെ ഇടംനേടിയെന്ന ചോദ്യത്തിന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കും ഉത്തരമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.