ലക്ഷ്യം നേടാൻ വിദ്യാര്‍ഥികള്‍ പരിശ്രമിക്കണം -ഐ.ബി. സതീഷ് എം.എല്‍.എ ബാലരാമപുരം: ദൃഢനിശ്ചയത്തോടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ വിദ്യാര്‍ഥികള്‍ ആത്മാര്‍ഥമായി പ്രയത്നിക്കണമെന്ന് ഐ.ബി. സതീഷ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ശതാബ്ദി നിറവിലെത്തിയ എച്ച്.എസ് ബാലരാമപുരത്തിലെ എസ്.എസ്.എല്‍.സി പരീക്ഷ ജേതാക്കള്‍ക്കുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിലെ പരിസ്ഥിതി ക്ലബിെൻറ ഉദ്ഘാടനം 10ാം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വി.എസ്. വിപിന്‍, എസ്.ബി. ആര്‍ച്ച എന്നീ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കി നിര്‍വഹിച്ചു. സ്കൂള്‍ സ്ഥാപകനെയും മണ്‍മറഞ്ഞ മുന്‍കാല അധ്യാപകരെയും അനുസ്മരിച്ച് സ്കൂളില്‍ തയാറാക്കുന്ന സ്മൃതിവനം അദ്ദേഹം സമര്‍പ്പിച്ചു. റോട്ടറി ക്ലബ് ബാലരാമപുരമാണ് സ്മൃതിവനത്തിലേക്കുള്ള വൃക്ഷത്തൈകള്‍ നല്‍കിയത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ പി.ടി.എ പ്രസിഡൻറ് കുറുവര്‍ത്തൂര്‍ നാഗേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മല്ലികാ വിജയന്‍ സമ്മാനദാനം നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി. ലതകുമാരി, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പള്ളിച്ചല്‍ സതീഷ്, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. വീരേന്ദ്രകുമാര്‍, പഞ്ചായത്ത് അംഗം കെ. ശശിധരന്‍, സ്കൂള്‍ മാനേജര്‍ ആര്‍. ചന്ദ്രബാബു, ഹെഡ്മിസ്ട്രസ് എന്‍.എസ്. ബെറ്റി, ശതാബ്ദി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ എം.എ. റഹീം, സുപ്രിയ സുരേന്ദ്രന്‍, മുന്‍കാല അധ്യാപകന്‍ എ. ഷഹാബുദ്ദീന്‍, മാധ്യമപ്രവര്‍ത്തകന്‍ ഗിരീഷ് പരുത്തിമഠം, പ്രോഗ്രാം കണ്‍വീനര്‍ വി. അജയകുമാര്‍, പി.ടി.എ സെക്രട്ടറി എന്‍.സി. പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു. 10ാം ക്ലാസ് പരീക്ഷ ജേതാക്കളെയും സ്കൂളിലെ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.