നഗരസഭയുടെ അലംഭാവം; വര്‍ക്കല ബൈപാസ് ചുവപ്പുനാടയില്‍

വര്‍ക്കല: ഭരണാനുമതിയും ബജറ്റ് പ്രഖ്യാപനത്തിലൂടെ പണവും ലഭിച്ചിട്ടും വര്‍ക്കല ബൈപാസ് ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നു. പി.ഡബ്ള്യു.ഡി നല്‍കിയ പ്ളാനുകളില്‍ നഗരസഭ അന്തിമ തീരുമാനമെടുക്കാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായത്. തീരുമാനം കൈക്കൊള്ളാത്തതുകൊണ്ടുതന്നെ സ്ഥലം ഏറ്റെടുക്കലും ടെന്‍ഡറും നീളുകയാണ്. വര്‍ക്കല നഗരത്തിന്‍െറയും പ്രാന്തപ്രദേശങ്ങളുടെയും സമഗ്രവികസനം മുന്നില്‍ കണ്ടാണ് 1991ല്‍ ബൈപാസിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 1998ല്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. പിന്നീട് പല കാരണങ്ങളാല്‍ പദ്ധതി നിലച്ചു. എം.എല്‍.എ ആയിരുന്ന വര്‍ക്കല കഹാറിന്‍െറ ശ്രമഫലമായി 2014ലെ ബജറ്റ് പ്രഖ്യാപനത്തില്‍ വര്‍ക്കല ബൈപാസ് ഇടം നേടി. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷവും നല്‍കി. 2015ലെ ബജറ്റില്‍ 18 കോടി പ്രഖ്യാപിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തു. സ്ഥലം നഷ്ടമാകുന്നവരില്‍ ചിലര്‍ രംഗത്തത്തെിയതോടെ വീണ്ടും മുടങ്ങി. ഇപ്പോള്‍ ശിവഗിരി റോഡില്‍ ബൈപാസ് ആരംഭിക്കുന്നിടത്ത് പുതിയ തടസ്സങ്ങള്‍ ഉയരുന്നുണ്ട്. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയായിരുന്നു ബൈപ്പാസിലൂടെ ലക്ഷ്യം. നഗരസഭയിലെ 11 മുതല്‍ 15 വരെ വാര്‍ഡുകളിലെ താമസക്കാര്‍ക്ക് ഏറെ ഗുണകരവും ആയിരുന്നു പദ്ധതി. നിലവില്‍ ടൗണിലൂടെ കടന്നുപോകുന്ന റെയില്‍വേ ലൈന്‍ വര്‍ക്കലയെ രണ്ടായി കീറിമുറിച്ച അവസ്ഥയാണുണ്ടാക്കിയത്. മൈതാനം ടൗണിലെ ലെവല്‍ക്രോസ് സ്ഥിരമായി അടച്ചുപൂട്ടിയതോടെ ഒരു മേഖലയും ജനതയും ഒറ്റപ്പെട്ട നിലയിലുമായി. വാഹനപ്പെരുപ്പത്തിനൊപ്പം പുതിയ റോഡുകള്‍ ഉണ്ടാകാത്തതും കൈയേറ്റങ്ങളും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടി. ഒരു കിലോമീറ്റര്‍ വരുന്ന നിര്‍ദിഷ്ട ബൈപാസ്് 15 മീറ്റര്‍ വീതിയിലാണ്. ശിവഗിരി റോഡില്‍ നിന്നാരംഭിച്ച് കല്ലംകോണം-കണ്ണംബ റോഡില്‍ എത്തിച്ചേരുന്നതാണിത്. ബൈപാസ് സാധ്യമാകുന്നതോടെ പാരിപ്പള്ളി, ഊന്നിന്‍മൂട്, വെണ്‍കുളം, അയിരൂര്‍, കരുനിലക്കോട്, നടയറ കണ്ണംബ എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് റെയില്‍വേ ഗേറ്റുകളില്‍ കാത്തുകിടക്കാതെ വര്‍ക്കലയിലത്തൊനാകും. കാപ്പില്‍, പുന്നമൂട്, പാപനാശം എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് സുഗമമായി ടൗണിലൂടെ യാത്രചെയ്യാനുമാകും. പ്രശ്നങ്ങള്‍ പരിഹരിച്ച് ബൈപാസ് യാഥാര്‍ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.