ഞാറ്റുപാട്ടി​െൻറ അകമ്പടിയിൽ വിദ്യാർഥികൾ ഞാറുനട്ടു

ഇരവിപുരം: ഞാറ്റുപാട്ടി​െൻറ അകമ്പടിയോടെ മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും ലയൺസ് ക്ലബ് ഭാരവാഹികളും അംഗങ്ങളും ചേർന്ന് ഉമയനല്ലൂർ ഏലായിൽ ഞാറുനട്ടു. മയ്യനാട് കൃഷിഭവ​െൻറയും പാടശേഖര സമിതിയുടെയും സഹകരണത്തോടെയാണ് ആറ് ഏക്കർ നിലത്തിൽ കുട്ടികൾ കൃഷിയിറക്കുന്നത്. ആലുംമൂടിന് സമീപം ഉമയനല്ലൂർ ഏലായിൽ ലയൺസ് ക്ലബ് ഇൻറർനാഷനൽ ഡിസ്ട്രിട്രിക്റ്റ് ഗവർണർ എ.കെ.സുരേഷ് കുമാർ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. മയ്യനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ബി.പി. സുഭാഷ്, പ്രധാനാധ്യാപകൻ യു. അനിൽകുമാർ, പ്രിൻസിപ്പൽ ബി. ഹേമ, സ്റ്റാഫ് സെക്രട്ടറി എം. അനിൽകുമാർ, പി.ടി.എ പ്രസിഡൻറ് തട്ടാ മലമധു, പാടശേഖരസമിതി സെക്രട്ടറി സന്തോഷ്, ഹരിദാസ്, മയ്യനാട് അസി. കൃഷി ഓഫിസർമാരായ ബിനി, സജീവ്, സ്കൂൾ പരിസ്ഥിതി ക്ലബ് അധ്യാപകരായ മനോജ്, സന്തോഷ് കുമാർ, കൃഷ്ണരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.