വ്യാജ സർട്ടിഫിക്കറ്റ്: സെൻകുമാറിനെതിരെ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ അവധിക്കായി വ്യാജരേഖ ചമച്ചെന്ന കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. സെൻകുമാറിനെ ചികിത്സിച്ച ഡോ. അജിത്കുമാറിൽനിന്ന് അന്വേഷണസംഘം തിങ്കളാഴ്ച മൊഴിയെടുത്തു. വലതുകാലിന് വർഷങ്ങളായുള്ള വേദനക്കാണ് അവധിയിലായിരിക്കെ സെൻകുമാറിനെ ചികിത്സിച്ചതെന്നും ചികിത്സയുടേതെന്ന് കാണിച്ച് സെൻകുമാർ ആഭ്യന്തരവകുപ്പിൽ ഹാജരാക്കിയ എട്ട് മെഡിക്കൽ സർട്ടിഫിക്കറ്റുകളും വ്യാജമല്ലെന്നും ഡോക്ടർ മൊഴിനൽകി. കേൻറാൺമ​െൻറ് അസിസ്റ്റൻറ് കമീഷണർ കെ.ഇ. ബൈജുവിന് മുന്നിലാണ് ഡോക്ടർ മൊഴിനൽകാനെത്തിയത്. മ്യൂസിയം പൊലീസാണ് സെൻകുമാറിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.