കാട്ടാക്കട-: വാഴപ്പഴത്തിന് വില കുതിച്ചുയരുന്നു. സമീപകാലത്തൊന്നുമുണ്ടാകാത്ത വിധം എത്തന്‍ വില നൂറിനടുത്തെത്തി. 50 രൂപയില്‍ താഴെ വിലയ്ക്ക് ഒരു പഴവും കിട്ടാനില്ല. കുറഞ്ഞ വിലക്ക് ലഭിച്ചിരുന്ന പാളയംതോടന്‍, റോബസ്റ്റ പഴങ്ങളുടെ വില പോലും അമ്പത് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കര്‍ഷക ചന്തയില്‍ പാളയംതോടനും റോബസ്റ്റയുമടക്കം 50 രൂപയില്‍ കൂടുതല്‍ വിലയ്ക്കാണ് വിറ്റത്. നേന്ത്രപ്പഴമാണ് വിലയില്‍ മുന്നില്‍. ഇന്നലെ നാടന്‍ നേന്ത്രപ്പഴം വില 95 രൂപയിലെത്തി. തൊട്ടടുത്തായി രസകദളിയും കപ്പപ്പഴവുമുണ്ട്. ഇവയ്ക്കും വില 90 കവിഞ്ഞു. കദളി വില 125 രൂപയിലെത്തി. അത്യപൂർവമായി മാത്രമേ ഇപ്പോള്‍ കദളി വിപണിയിലെത്താറുള്ളുവെന്ന് കര്‍ഷക ചന്ത ഭാരവാഹികള്‍ പറയുന്നു. നേന്ത്രപ്പഴത്തിന് വില ഏറിയതോടെ ചായക്കടകളില്‍നിന്ന് പഴംപൊരിയും അപ്രത്യക്ഷമായി തുടങ്ങി. ഗ്രാമങ്ങളിലെ ചായക്കടകളിലും തട്ടുകടകളിലും സർവസാധാരണമായി വൈകുന്നേരങ്ങളില്‍ കണ്ടിരുന്ന പഴംപൊരി ഒരാഴ്ചയായി പല കടകളിലും കാണുന്നില്ല. വേനലില്‍ ഹെക്ടര്‍ കണക്കിന് പ്രദേശത്തെ വാഴകൃഷിയാണ് കരിഞ്ഞുണങ്ങിയത്. ശേഷിച്ചവ കാലവര്‍ഷത്തിലും നശിച്ചു. വിളവില്‍ കാര്യമായ കുറവ് നേരിട്ടതോടെയാണ് വില ഉയര്‍ന്നത്. നാശം നേരിട്ട കര്‍ഷകര്‍ക്ക് സഹായം കിട്ടാതായതോടെ പുനര്‍കൃഷിയും നിലച്ചു. നൂറുകണക്കിന് കര്‍ഷകരാണ് വാഴകൃഷിയില്‍ വന്‍ നഷ്ടം നേരിട്ടത്. കൂടാതെ, തമിഴ്നാട്ടില്‍നിന്നും പഴത്തിെൻറ വരവ് കുറഞ്ഞതും വിപണിയില്‍ ആവശ്യക്കാരേറിയതും വില വീണ്ടും വർധിക്കാനിടയാക്കി. ചിങ്ങം ആരംഭിച്ചതോടെ വിവാഹങ്ങളുടെ എണ്ണവും പെരുകി. വരുംദിവസങ്ങളില്‍ രസകദളി വില ഇരട്ടിയാകുമെന്നാണ് കര്‍ഷക ചന്ത പ്രവര്‍ത്തകര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.