ഓച്ചിറ: ക്ലാപ്പന പഞ്ചായത്തിലെ 14ാം വാർഡിൽ സെൻറ് ജോസഫ് ഭവനിൽ സ്റ്റാലിൻ ടൈറ്റസ് (22) സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നു. ഇരു വൃക്കകളുടെയും പ്രവത്തനം നിലച്ച് ആഴ്ചതോറും ഡയാലിസിസ് നടത്തിയാണ് ഈ യുവാവിെൻറ ജീവൻ നിലനിർത്തുന്നത്. പ്രയാസകരമായ കുടുംബ പശ്ചാത്തലമാണ് ഈ ചെറുപ്പക്കാരേൻറത്. പിതാവ് ടൈറ്റസിന് തൊഴിലെടുക്കാൻ കഴിയില്ല. ഏക സഹോദരിക്ക് ബുദ്ധിമാന്ദ്യമുണ്ട്. ശാസ്താംകോട്ട ഡി.ബി കോളജിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കിയ സ്റ്റാലിൻ ബി.എഡ് ഒന്നാം വർഷ വിദ്യാർഥിയാണ്. ഇതിനിടയിലാണ് മാരകരോഗം പിടിപെട്ടത്. കുടുംബം പട്ടിണിയിലാകാതിരിക്കാൻ ട്യൂട്ടോറിയൽ അധ്യാപകനായി ജോലി നോക്കി വരികയായിരുന്നു. നാടിന് പ്രിയപ്പെട്ടവനായ ഈ യുവാവിന് വൃക്ക മാറ്റിവെക്കുന്നതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. 25 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിൽ നാട്ടുകാരുടെ വിപുലമായ യോഗം കൂടി ചികിത്സാ സഹായ സമിതിക്ക് രൂപം നൽകി. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാൽ (ചെയ.), എസ്. ശ്രീകല (കൺ.) ഷിജോ ജോസഫ് (ട്രഷ.) ആയി കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 129 0010 0218343 ( IFSc FDRL 0001 290) ഫെഡറൽ ബാങ്ക്, വള്ളിക്കാവ് ശാഖ. ഫോൺ: 9447591035. klg stalin chikilsa sahayam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.