ടി.വി അടച്ചുവെച്ചുകഴിഞ്ഞു, ജീവിക്കുന്നത് ആശങ്കയോടെ -അടൂർ തിരുവനന്തപുരം: കഴിവ് തെളിയിച്ചവരെ അടിച്ചുവീഴ്ത്താനും കരിവാരിത്തേക്കാനുമാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും താൻ ടി.വി അടച്ചുവെച്ചു കഴിഞ്ഞെന്നും സംവിധായകൻ അടൂർ േഗാപാലകൃഷ്ണൻ. പൗരനെന്ന നിലയിൽ വളരെ ഭയാശങ്കകളോടെയാണ് ജീവിക്കുന്നത്. പ്രതിഭകളെ ബഹുമാനിക്കാൻ മലയാളികൾ ഇനിയും പഠിച്ചിട്ടില്ല. അറിയപ്പെടുന്ന ആളുകളുടെ പതനം കാണാനും ചവിട്ടിത്താഴ്ത്താനുമാണ് എല്ലാവർക്കും ഇഷ്ടം. മാധ്യമങ്ങളിൽനിന്ന് പൗരന്മാർക്ക് നേരിടേണ്ടിവരുന്ന കടന്നാക്രമണങ്ങൾ പരിഹാരമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ടി.െജ.എസ് ജോർജിന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രങ്ങളിലും ചിലത് മാത്രമേ വായിക്കാറുള്ളൂ. പത്രങ്ങളിലെ ചില പേജുകൾ പരദൂഷണത്തിനുവേണ്ടി മാത്രം നീക്കിെവച്ചിരിക്കുകയാണ്. ശുദ്ധമായ പച്ചക്കള്ളം എഴുതിവിടുകയാണ്. ഇത് വായിക്കേണ്ട ദുർഗതിയിലാണ് പലരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.