പത്തനാപുരം: പ്ലസ് വൺ വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിെൻറ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടന്നു. സംഭവത്തിലെ പ്രതികളെ പിടികൂടാതെ പൊലീസ് അനാസ്ഥകാട്ടുന്നതായി ആരോപിച്ചായിരുന്നു സമരം. പിറവന്തൂർ അലി മുക്കിൽ വൻ ജനാവലിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രകടനം വെട്ടിത്തിട്ടയിൽ സമാപിച്ചു. പ്രതിഷേധയോഗം ജില്ല പഞ്ചായത്ത് അംഗം എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ശശികല അധ്യക്ഷതവഹിച്ചു. ലഭിച്ച തെളിവുകളൊന്നും കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നിെല്ലന്നാണ് പൊലീസ് ഭാഷ്യം. പോസ്റ്റ്മോർട്ടം നടത്തിയ സർജനെ എത്തിച്ച് പരിശോധന നടത്താതെ ആത്മഹത്യയാണെന്ന് ഉറപ്പിച്ച് പറയാനാകാത്ത സ്ഥിതിയിലാണ് അന്വേഷണസംഘം. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും നിഗമനത്തിലെത്താന്‍ ആവശ്യമായ തെളിവുകളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം സ്വദേശിയായ റിൻസി ബിജു കഴിഞ്ഞ ജൂലൈ 29നാണ് മരിച്ചത്. കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ തുടർച്ചയായി പ്രദേശവാസികളെ അടക്കം പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ധർണയിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ വൈസ് പ്രസിഡൻറ് സൂസൺ കോടി, എസ്. സജീഷ്, റഷീദ്, കെ. വാസുദേവൻ, കെ. ജോസ്, കെ. തോമസ്, സോമരാജൻ, പിറവന്തൂർ ഗോപാലകൃഷ്ണൻ, ആർ. രജികുമാർ, ഷേർളി ഗോപിനാഥ്, എച്ച്. നജീബ്ഖാൻ, റിയാസ് മുഹമ്മദ്, ലതാ സോമരാജൻ, മഞ്ചു ഡി. നായർ, ആർ. രംജിത്, കൃഷ്ണകുമാരി, സുകു ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.