ജി.എസ്.ടിയുടെ പേരില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് തടയണം -വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം: ജി.എസ്.ടിയുടെ പേരില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് സര്‍ക്കാര്‍ തടയണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ചെറുകിട കച്ചവടങ്ങള്‍ക്കും ചെറുകിട ഹോട്ടലുകള്‍ക്കുമെല്ലാം ജി.എസ്.ടി ബാധകമായതോടെ ഉപഭോക്താക്കള്‍ അധികവില കൊടുക്കേണ്ടിവരുകയാണ്. സാധാരണക്കാര്‍ക്കാവശ്യമുള്ള ഒറ്റ ഉല്‍പന്നത്തിനും വില കുറഞ്ഞിട്ടില്ല. വിലനിര്‍ണയാവകാശം വ്യാപാരികള്‍ക്ക് വിട്ടുനല്‍കി സര്‍ക്കാര്‍ കൈകഴുകുകയാണ്. കുടുംബശ്രീയടക്കമുള്ള മൈക്രോലെവല്‍ സംരംഭങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. കേരള ധനമന്ത്രി തോമസ് ഐസക് ഒരു വ്യക്തതയുമില്ലാത്ത വിധമാണ് സംസാരിക്കുന്നത്. ഫാഷിസ്റ്റ് സര്‍ക്കാറിെൻറ ഫെഡറല്‍ വിരുദ്ധ നയങ്ങള്‍ക്ക് ഒത്താശ ചെയ്യുകയല്ല കേരളത്തിലെ ഇടതുപക്ഷം ചെയ്യേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.