ജി.എസ്.ടി: ഫലം വൈകാതെ ജനങ്ങളിലെത്തും -തോമസ് െഎസക് നികുതിക്ക് മേലുള്ള നികുതി ഇല്ലാതാകുമെന്നത് പ്രധാനനേട്ടം തിരുവനന്തപുരം: ചരക്ക് സേവനനികുതി (ജി.എസ്.ടി) സാധാരണനിലയിലേക്ക് എത്തുന്നതോടെ നികുതിക്ക് മേലുള്ള നികുതി ഇല്ലാതാകുമെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. ജി.എസ്.ടി വന്നപ്പോൾ നികുതി കുറഞ്ഞു; പക്ഷേ, സാധനങ്ങളുടെ വിലകുറഞ്ഞിട്ടില്ലെന്ന വ്യാപക പരാതികളുണ്ട്. ഒരു മാസംകൂടി കഴിയുേമ്പാൾ ജി.എസ്.ടിയുടെ ഗുണം ജനങ്ങളിൽ എത്തിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ചരക്ക് സേവനനികുതി നിയമം കേരളത്തിൽ' സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി എവിടെയൊക്കെ നടപ്പാക്കിയോ അവിെടയെല്ലാം ആദ്യം വിലക്കയറ്റം ഉണ്ടായി. പിന്നീടാണ് ജി.എസ്.ടിയുടെ ഗുണം ജനങ്ങൾക്ക് കിട്ടിത്തുടങ്ങിയത്. ഒാരോ കച്ചവടക്കാരനും തനിക്ക് ഇത്ര കിഴിവ് കിട്ടിയെന്ന് മനസ്സിലാക്കി വിലകുറക്കാൻ തയാറാകണം. മനസ്സിലാകാത്ത കച്ചവടക്കാർക്ക് വരുന്ന സെപ്റ്റംബറോടെ റിേട്ടൺ നൽകിത്തുടങ്ങുേമ്പാൾ കാര്യങ്ങൾ വ്യക്തമാകും. തിയറ്ററുകളുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. 25 ശതമാനം ഉണ്ടായിരുന്ന നികുതി ജി.എസ്.ടി വന്നതോടെ ഇല്ലാതായി. അത് കിഴിക്കാതെ 18 ശതമാനംകൂടി അവർ കൂട്ടിച്ചേർക്കുകയാണ് ഉണ്ടായത്. ചില ഹോട്ടലുകാരും അതാണ് സ്വീകരിച്ചുവരുന്നത്. പക്ഷേ, ഇതുസംബന്ധിച്ച് ലഭിക്കുന്ന പരാതികൾക്ക് നടപടി സ്വീകരിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കില്ല. അധികാരം മുഴുവൻ ജി.എസ്.ടി കൗൺസിലിനാണെന്നും തോമസ് െഎസക് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.