മാർച്ചും ധർണയും നടത്തി

കൊല്ലം: സഹകരണ ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തിൽ ജോയൻറ് രജിസ്ട്രാർ ഒാഫിസിലേക്ക് . ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സഹകരണമേഖലയെ തകർക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ മത്സരിച്ച് ശ്രമിക്കുകയാണെന്നും ഇതിനെതിരെ സഹകാരികളുടെ പ്രതിഷേധം ഉയർന്നുവരണമെന്നും ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. സഹകരണ ജനാധിപത്യ വേദി ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു. എൻ. അഴകേശൻ, പ്രതാപവർമ തമ്പാൻ, എ. ഷാനവാസ്ഖാൻ, കല്ലട രമേശ്, കോയിവിള രാമചന്ദ്രൻ, യൂസുഫ് കുഞ്ഞ്, എ.കെ. ഹഫീസ്, ചിറ്റുമൂല നാസർ, എസ്. വിപിനചന്ദ്രൻ, പി. ജർമിയാസ്, കൃഷ്ണൻകുട്ടി നായർ, കെ.കെ. സുനിൽകുമാർ, എൻ. ഉണ്ണികൃഷ്ണൻ, എം. എം. സഞ്ജീവ് കുമാർ, അൻസർ അസീസ്, വാളത്തുംഗൽ രാജഗോപാൽ, കൃഷ്ണവേണി ശർമ, കോലത്ത് വേണുഗോപാൽ തൊടിയൂർ രാമചന്ദ്രൻ, നെടുങ്ങോലം രഘു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.