തിരുവനന്തപുരം: കേരളത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ശരാശരി മൂന്നിൽ ഒരാൾക്ക് രക്താദിമർദവും അഞ്ചുപേരിൽ ഒരാൾക്ക് പ്രമേഹവും കണ്ടുവരുെന്നന്ന് പഠനം. ശ്രിചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ അച്യുതമേനോൻ സെൻറർ േഫാർ ഹെൽത്ത് സയൻസ് ആൻഡ് സ്റ്റഡീസ് 14 ജില്ലകളിൽ 12,000ത്തിലധികം പേരിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രായപൂർത്തിയായ പുരുഷന്മാരിൽ നാലുപേരിൽ ഒരാൾ ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നവരും 30 ശതമാനത്തിലേറെ ആളുകൾ മദ്യം ഉപയോഗിക്കുന്നവരുമാണ്. 45 മുതൽ 69 വയസ്സുവരെ പ്രായമുള്ള പ്രായപൂർത്തിയായവരിൽ മൂന്നിൽ രണ്ടുപേർ അഥവ 67.7 ശതമാനം പേർ പ്രമേഹരോഗികളോ അല്ലെങ്കിൽ പ്രമേഹരോഗത്തിലേക്ക് നയിക്കുന്ന പ്രമേഹപൂർവാവസ്ഥയിലുള്ളവരോ ആണ്. 10 പേരിൽ ഒമ്പതുപേർ അല്ലെങ്കിൽ 86 ശതമാനം പേർ ദിവസവും രണ്ട് പ്രാവശ്യത്തിൽ താഴെമാത്രം പഴവർഗങ്ങൾ കഴിക്കുന്നവരാണ്. ഹൈസ്കൂൾ തലത്തിന് മുകളിൽ വിദ്യാഭ്യാസം ലഭിച്ചവരേക്കാൾ വിദ്യാഭ്യാസം കുറഞ്ഞവരിൽ പ്രമേഹരോഗം കൂടുതലാണ്. ഇതുമൂലം പ്രമേഹചികിത്സയുടെ ഭാരം ദരിദ്രകുടുംബങ്ങൾ താങ്ങേണ്ട അവസ്ഥയാണെന്നും പഠനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.