പി.എസ്​.സി അറിയിപ്പുകൾ

ഇൻറർവ്യൂ തിരുവനന്തപുരം: കാറ്റഗറി നമ്പർ 662/2012 പ്രകാരം കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസി. (ഹിന്ദി) -നേരിട്ടുള്ള നിയമനം തസ്തികയുടെ 01.11.2016ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് ഒമ്പത്,10,11,23 തീയതികളിൽ ജില്ല പി.എസ്.സി. ഓഫിസിൽ ഇൻറർവ്യൂ നടക്കും. അഡ്മിഷൻ ടിക്കറ്റും ഒ.ടി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും സഹിതം ഹാജരാക്കണം. ഒ.എം.ആർ പരീക്ഷ കാറ്റഗറി നമ്പർ 444/2016 പ്രകാരം കൃഷി വകുപ്പിൽ അഗ്രികൾച്ചർ അസി. േഗ്രഡ്- 2 തസ്തികക്ക് ആഗസ്റ്റ് ഒമ്പതിനും കാറ്റഗറി നമ്പർ 68/2017 പ്രകാരം ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് വകുപ്പിൽ സ്റ്റേഷൻ ഓഫിസർ തസ്തികക്ക് ആഗസ്റ്റ് 17 നും കാറ്റഗറി നമ്പർ 433/2016 പ്രകാരം സർവേയും ഭൂരേഖയും വകുപ്പിൽ സർവേ സൂപ്രണ്ട് തസ്തികക്ക് ആഗസ്റ്റ് 23നും കാറ്റഗറി നമ്പർ 1/2017 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ (എൻജിനീയറിങ് കോളജുകൾ) വകുപ്പിൽ ഇൻസ്ട്രക്ടർ േഗ്രഡ്-1 ഇൻ മെക്കാനിക്കൽ എൻജിനീയറിങ് തസ്തികക്ക് ആഗസ്റ്റ് 24 നും രാവിലെ 7.30 മണി മുതൽ 9.15 വരെ നടക്കുന്ന ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് തങ്ങളുടെ ഒ.ടി.ആർ െപ്രാഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഒ.ടി.ആർ വെരിഫിക്കേഷൻ കാറ്റഗറി നമ്പർ 9/2014 പ്രകാരം കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ കുക്ക് േഗ്രഡ്- 2 തസ്തികയുടെ 28.06.2017 തീയതിയിൽ നിലവിൽ വന്ന സാധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷൻ ആഗസ്റ്റ് 16,17 തീയതികളിൽ രാവിലെ 10 ന് പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഒാഫിസിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.