'വെ​റു​മൊ​രു മോ​ഷ്​​ടാ​വാ​യൊ​രു എം.​ടി. ര​മേ​ശ​നെ ക​ള്ള​നെ​ന്ന്​ വി​ളി​ച്ചി​ല്ലേ?'

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനസമിതി യോഗത്തിൽ എം.ടി. രമേശ് പൊട്ടിക്കരഞ്ഞു. 'വെറുെമാരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ...' എന്നായിരുന്നു, രോദനം. കേരളത്തിലെ ബി.ജെ.പിക്കാരെല്ലാം അഴിമതിക്കാരാണെന്ന അവസ്ഥ വന്നു. അഴിമതിയാരോപണങ്ങളിൽപെട്ട് ഉലയുന്നതിനിടെ എത്ര പെെട്ടന്നാണ് കാര്യങ്ങൾ അവർക്ക് അനുകൂലമാക്കിയത്? കൊലപാതകവും സംഘർഷവും കള്ളന്മാരായ ബി.ജെ.പിയെ സഹായിക്കാനായിരുന്നോ? - കെ. മുരളീധരൻ സഭയിൽ നീറിപ്പടർന്നു. സദാ പൊട്ടിത്തെറിക്കാൻ അവസരം നോക്കിനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് അപ്പോൾ മാന്യതയുടെ മുഖഭാവമായിരുന്നു. ഭരണപക്ഷ െബഞ്ചുകളും അടങ്ങിയിരുന്നു. പ്രകോപിപ്പിക്കാൻ മുരളി ആവത് നോക്കി. ഭരണപക്ഷം അനങ്ങിയില്ല. സി.പി.എം- ബി.ജെ.പി സംഘർഷത്തി​െൻറ പേരിൽ നിയമസഭയുടെ ഒന്നാം ദിവസം മുരളീധരൻ സ്വന്തമാക്കി. ശാന്തനായി എന്നാൽ കൃത്യമായ പ്രയോഗങ്ങളിലൂടെ മുരളി, മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ അടിച്ചൊതുക്കി. സംസ്ഥാനത്ത് ആകെ ഏഴോ എേട്ടാ പഞ്ചായത്തുകൾ മാത്രം ഭരിക്കുന്ന ബി.ജെ.പിയുടെ കേരള നേതാക്കൾ വാരിക്കൂട്ടുന്ന കോഴപ്പണത്തി​െൻറ കണക്ക് മുരളി പറയുേമ്പാൾ ഒ. രാജഗോപാൽ ചൂളുന്നത് കണ്ടു. സംശയത്തി​െൻറ നിഴലിൽ കേരള ജനത നിർത്തിയ ബി.ജെ.പിക്കാർക്ക് മുഖം ഉണ്ടാക്കുകയാണ് സി.പി.എം ചെയ്തത്. േകന്ദ്രത്തിൽ പണിയില്ലാതിരിക്കുന്ന െജയ്റ്റ്ലിയെ പോലുള്ള മന്ത്രിമാരെ കേരളത്തിലേക്ക് മേലിലെങ്കിലും കൊണ്ടുവരാതിരിക്കണമെന്ന അഭ്യർഥനയോടെയാണ് മുരളി അടിയന്തരപ്രമേയാനുമതി തേടിയത്. ഇന്ത്യ മുഴുവൻ പശുക്കളുടെ േപരിൽ കൊലപാതകം നടക്കുേമ്പാൾ കേരളത്തിലേക്ക് ഒാടിയെത്താൻ എന്തുത്സാഹമാണ് െജയ്റ്റ്ലിക്ക്? യു.ഡി.എഫ് ഭരണത്തിൽ എസ്.എഫ്.െഎ നേതാവായ സുധീഷിെന മാതാപിതാക്കളുടെ മുന്നിലിട്ട് വെട്ടിയതും അധ്യാപക​െൻറ കൈ വെട്ടിയതും ഒാർത്തുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി തുടങ്ങിയത്. ഫഹദ് എന്ന എട്ടുവയസ്സുകാരനെ വെട്ടിയത് അവ​െൻറ ഉപ്പയുടെ പേര് അബ്ദു എന്നായതുകൊണ്ടു മാത്രം. എന്നിട്ട് അവർ കൊലവെറി പ്രസംഗം നടത്തിയില്ലേ? അതൊക്കെ അപലപനീയമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറ്റൊരു സംശയം- 'ടി.പി. ചന്ദ്രശേഖരനെ വെട്ടിയതോ?' അരിയിൽ ഷുക്കൂറിനെയും നാദാപുരത്ത് അസ്ലമിനെയും വെട്ടിയതോ? അതൊെക്ക അവരുടെ പേര് കൊണ്ടുമാത്രേമാ? ഗുജറാത്തിൽ രാഹുൽ ഗാന്ധി ആക്രമിക്കപ്പെട്ടപ്പോൾ പ്രതികരിക്കാതിരുന്ന പിണറായിയോട് രമേശിന് അമർഷമുണ്ട്. െയച്ചൂരിയെ എ.കെ.ജി ഭവനിൽ ചെന്ന് ബി.ജെ.പിക്കാർ ൈകയേറ്റം ചെയ്തപ്പോൾ കോൺഗ്രസ് പ്രതികരിച്ചത് രമേശ് ചൂണ്ടിക്കാട്ടി. ഗവർണറുടെ മുന്നിൽ പഞ്ചപുച്ഛമടക്കിയുള്ള മുഖ്യമന്ത്രിയുെട ആ ഒരു ഇരിപ്പ്! അത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരോട് 'കടക്ക് പുറത്ത്' എന്നും. പശ്ചിമ ബംഗാളിൽ ഇതുപോലെ ഗവർണർ മുഖ്യമന്ത്രി മമതയെ ഒന്നു വിളിച്ചു. പോയി പണിനോക്കാൻ പറഞ്ഞു, അവർ. ആ നെട്ടല്ല് നമ്മുടെ മുഖ്യമന്ത്രിക്കുണ്ടായില്ലല്ലോ -രമേശിന് സങ്കടം. ഗവർണർ വിളിച്ചാൽ പോകുന്നതിൽ തെറ്റിെല്ലന്നാണ് കെ.എം. മാണിയുടെ പക്ഷം. എന്നാൽ, അങ്ങനെ വിളിക്കുന്ന അവസ്ഥ ഉണ്ടാക്കരുത്. മാണിയുടെ ശേഷിക്കുന്ന പ്രസംഗവും ഒ. രാജഗോപാലി​െൻറ പ്രസംഗവുമെല്ലാം തുടർന്നുണ്ടായ ബഹളത്തിൽ മുങ്ങിപ്പോയി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ സഭാ നടപടികൾ അലേങ്കാലമാക്കി. തുടർന്ന് കേരള സഹകരണസംഘം ഭേദഗതി ബില്ലും കേരള മെഡിക്കൽ വിദ്യാഭ്യാസബില്ലും ബഹളത്തിനിടെ വായിച്ച് പാസാക്കിയ സഭ നിമിഷങ്ങൾ കൊണ്ട് പിരിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.