പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിൽ കെട്ടിടനിർമാണ പെർമിറ്റിനായി സമർപ്പിച്ച അപേക്ഷകളിൽ തീർപ്പുകൽപിക്കുന്നതിനുള്ള അദാലത്ത് എട്ടുമുതൽ 14 വരെ നടത്തും. ന്യൂനതകളുള്ള അപേക്ഷകളിൽ അവ പരിഹരിക്കാനാവശ്യമായ രേഖകൾ തിങ്കളാഴ്ചക്ക് മുമ്പ് ഹാജരാക്കാൻ അപേക്ഷകർ ശ്രദ്ധിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. മോഷണക്കേസുകളിൽ അന്വേഷണം ഉൗർജിതമാക്കണമെന്ന് പരവൂർ: ഉൗന്നിൻമൂട് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിൽ പതിവാകുന്ന മോഷണങ്ങളെക്കുറിച്ച് അന്വേഷണം ഉൗർജിതമാക്കണമെന്ന് വ്യാപാരി വ്യവസാസി ഏകോപനസമിതി ഈന്നിൻമൂട് യൂനിറ്റ് ആവശ്യപ്പെട്ടു. ഏതാനും മാസത്തിനിടെ നിരവധി മോഷണങ്ങളാണ് നടന്നത്. കഴിഞ്ഞ ഹർത്താൽ ദിനത്തിൽ കടകളിലും സമീപത്തെ ചിലവീടുകളിലും മോഷണപരമ്പരയുണ്ടായി. ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. അന്വേഷണം ഈർജിതമാക്കമമെന്നാവശ്യപ്പെട്ട് ഉന്നത പൊലീസ് അധികാരികൾക്ക് നിവേദനം നൽകുമെന്ന് യൂനിറ്റ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.