തിരുവനന്തപുരം: തോട്ടം, ഇരുംകുളങ്ങര റെസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ 2017 ലെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി പ്രഫ. വി.എൻ. മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.എ. സഹദേവൻ അധ്യക്ഷത വഹിച്ചു. കമലേശ്വരം വാർഡ് കൗൺസിലർ വി. ഗിരി മുഖ്യപ്രഭാഷണം നടത്തി. സി.ഇ. ഹസൻ, ഡോ. ആർ. കിരൺ, ടി.എസ്. ജയപാൽ, എസ്. അശോകൻ എന്നിവർ സംസാരിച്ചു. ബെഫി രക്തദാന ക്യാമ്പ് തിരുവനന്തപുരം: റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ(ബെഫി) തിരുവനന്തപുരം യൂനിറ്റിെൻറ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റീജനൽ കാൻസർ സെൻറർ, ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, ഒാൾ കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം റിസർവ് ബാങ്കിൽ നടന്ന ക്യാമ്പിന് ഡോ. പി.വി. സുലോചന (ഡിപ്പാർട്മെൻറ് ഓഫ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട്), ഡോ.ആർ. അമിത (അസിസ്റ്റൻറ് പ്രഫസർ, റീജനൽ കാൻസർ സെൻറർ), ജാഫർ (ജനറൽ സെക്രട്ടറി, ഒാൾ കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ) എന്നിവർ നേതൃത്വം നൽകി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ഓഫിസർ ഇൻ ചാർജ് ഡി. സേത്തി, റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി പ്രശാന്ത് എസ്.ബി.എസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.