"സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കണം'

വെള്ളറട: സര്‍ക്കാര്‍സ്ഥാപനങ്ങളിലേക്ക് കമ്പ്യൂട്ടര്‍ വാങ്ങിയതിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് എ.ടി. ജോര്‍ജ് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാത്തതും തൊഴിലുറപ്പ് വേതനം നല്‍കാത്തതിനുമെതിരെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് പടിക്കല്‍ നടത്തിയ കൂട്ട ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വെള്ളറട മണ്ഡലം പ്രസിഡന്‍റ് ഡി.ജി. രത്നകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് പി.കെ. ശശി, ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് വിജയചന്ദ്രന്‍, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ മണലി സ്റ്റാന്‍ലി, അരുണ്‍, പഞ്ചായത്ത് അംഗങ്ങളായ പ്ളാങ്കാല ജോണ്‍സണ്‍, സുഗന്ധി, എം. രാജ്മോഹന്‍, ബാലു, ആനി, സതീഷ്ബാബു, സുഷമ, സജീതകുമാരി, നെല്ലിശ്ശേരി ശശിധരന്‍, സുധ, കോണ്‍ഗ്രസ് നേതാക്കളായ കെ.ജി. മംഗള്‍ദാസ്, കുടയാല്‍ സുരേന്ദ്രന്‍, ജയന്തി, മണ്ണാത്തിപ്പാറ ജോണ്‍സണ്‍, മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് റീന, മുള്ളിലവുവിള ഗോപി, ഭദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.