ഓണാവധിയില്‍ അനധികൃത നിര്‍മാണത്തിന് സാധ്യത കോര്‍പറേഷന്‍ സ്പെഷല്‍ സ്ക്വാഡിനെ നിയോഗിച്ചു

തിരുവനന്തപുരം: ഓണക്കാലത്തെ കൂട്ടഅവധിക്കിടെ നഗരത്തില്‍ അരങ്ങേറാനിടയുള്ള അനധികൃത നിര്‍മാണം കണ്ടത്തൊനും തടയാനും കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ചു. സാങ്കേതിക വിഭാഗം, അസി. എക്സി. എന്‍ജിനീയര്‍മാര്‍, അസി. എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്കാണ് സ്ക്വാഡിന്‍െറ ചുമതലയെന്ന് കോര്‍പറേഷന്‍ സെക്രട്ടറി എം. നിസാറുദ്ദീന്‍ അറിയിച്ചു. ശനിയാഴ്ചമുതല്‍ ഈമാസം16 വരെയാണ് സ്ക്വാഡിന്‍െറ പ്രവര്‍ത്തനം. സ്ക്വാഡിന് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സ്ക്വാഡ് രജിസ്റ്റര്‍ പ്രകാരമുള്ള പരാതികളും ഫോണ്‍ മുഖേനയുള്ള പരാതികളും പരിശോധിച്ച് അനധികൃത നിര്‍മാണം ഉടന്‍ നിര്‍ത്തിവെപ്പിക്കാന്‍ സ്റ്റോപ് മെമ്മോ നല്‍കണമെന്നും വിവരം ചുമതലയുള്ള അസിസ്റ്റന്‍റ് എന്‍ജിനീയര്‍ മുഖാന്തരം പൊലീസിലേക്ക് കത്ത് നല്‍കുകയും വേണം. അനധികൃത നിര്‍മാണങ്ങളുടെ ഫോട്ടോ എടുത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് principalsecretarylsgd@gmail.com എന്ന വിലാസത്തിലേക്ക് ഇ- മെയില്‍ ചെയ്യേണ്ട ചുമതലയും അസി. എന്‍ജിനീയര്‍ക്കാണ്. ഈ കാര്യങ്ങള്‍ മോണിറ്ററിങ് ചെയ്യാനും റിപ്പോര്‍ട്ടുകള്‍ ഗവണ്‍മെന്‍റ് സെക്രട്ടിറിക്ക് അയക്കാനും അസി. എക്സി. എന്‍ജിനീയറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ജീവനക്കാരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എസ്. ശിവകുമാറിനെയും ചുമതലപ്പെടുത്തി. സ്ക്വാഡില്‍ വരുന്ന സാങ്കേതിക വിഭാഗം ജീവനക്കാരുടെ പേരും ഫോണ്‍ നമ്പറും ചുവടെ: ഷിബുകുമാര്‍ (9441511282), സുരേഷ് (9847222963), പ്രഭ (9495724571), മിറാഷ് (9447730955), ഷഫീഖ് (9645044554), ജിന്‍സി (8281011575), താജുന്നിസ ബീവി (9447007586). അസി. എന്‍ജിനീയര്‍: ശിവന്‍കുട്ടി (9495748583), രാജീവ് (9447019050), ശ്രുതി (9496747933), രാധാകൃഷ്ണന്‍ നായര്‍ (9633998276), നിഷ (8592866777), ഗീതു പ്രശാന്ത് (9400670347), അഞ്ചു (9446339322). അസി. എക്സി. എന്‍ജിനീയര്‍: 10, 11 തീയതികളില്‍ മോളിക്കും (9447654383), 12, 13 തീയതികളില്‍ സജീഷിനും (9447856467), 14, 15 തീയതികളില്‍ ഹയറുന്നിസയും (9495630208) 16ന് അന്‍സാറിനുമാണ് ചുമതല (8089260375).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.