കാണാതായ യുവാവിനെ തിരയാന്‍ നാവികസേന എത്താത്തതില്‍ പ്രതിഷേധം

കോവളം: കടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലിന് നാവികസേന എത്താത്തതില്‍ പ്രതിഷേധം. കലക്ടറുടെ നിര്‍ദേശാനുസരണം ചൊവ്വാഴ്ച നാവികസേന എത്തുമെന്നറിയിച്ചിട്ടും വരാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. സ്ഥലത്തത്തെിയ മേയറോടും വി. ശിവന്‍കുട്ടിയോടും പ്രതിഷേധം അറിയിച്ചു. തിരയില്‍ല്‍പ്പെട്ട 19കാരനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ വലിയവിള മുസ്ലിം കോളനി സഫാനി മന്‍സിലില്‍ അബ്ദുല്‍ റഹ്മാന്‍-നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ അജ്മല്‍ ഖാനാണ് (19) തിരയില്‍പെട്ട് കാണാതായത്. കോസ്റ്റ് ഗാര്‍ഡിന്‍െറ ഡോര്‍ണിയര്‍ വിമാനം ഇന്ന് എത്തിയേക്കും. ഫിഷറീസും നാട്ടുകാരും കോസ്റ്റല്‍ പൊലീസും രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.