ആറ്റിങ്ങല്‍: ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പൊലീസ് നടപടി ആരംഭിച്ചു. ഓണത്തിന് നഗരത്തിലത്തെുന്നവര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ ഉച്ചഭാഷിണി വഴി നല്‍കുന്നതിനുളള സംവിധാനവും തുടങ്ങി. ഇതിന്‍െറ ഉദ്ഘാടനം ഡിവൈ.എസ്.പി അജിത്കുമാര്‍ നിര്‍വഹിച്ചു. നഗരത്തില്‍ പൂവമ്പാറ മുതല്‍ മൂന്നുമുക്ക് വരെ ഓവര്‍ടേക്കിങ് നിരോധിച്ചു. ഈ ഭാഗത്ത് റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാനും പാടില്ല. റോഡിന്‍െറ വലതുവശം സുരക്ഷിതപാതയായി നീക്കിയിടണം. ആംബുലന്‍സുകള്‍, ഫയര്‍ഫോഴ്സ് എന്നിവക്ക് കടന്നുപോകാനാണിത്. നിലവിലെ വണ്‍വേ സംവിധാനം കര്‍ശനമാക്കിയിട്ടുണ്ട്. ഗതാഗതനിയന്ത്രണത്തിന് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. നഗരത്തിലത്തെുന്ന വാഹനങ്ങള്‍ക്ക് ഗവ. കോളജ് മൈതാനം, പോളിടെക്നിക് മൈതാനം, എന്നിവിടങ്ങളിലാണ് പാര്‍ക്കിങ ് ഏര്‍പ്പെടുത്തിയിട്ടുളളത്. കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ അതത് സ്ഥാപനങ്ങളുടെ സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. ആലംകോട്ട് നിന്ന് ആറ്റിങ്ങലിലേക്ക് വരുന്ന ബസുകള്‍ക്ക് അമര്‍ ആശുപത്രി ജങ്ഷനിലെ സ്റ്റോപ് താല്‍ക്കാലികമായി നിര്‍ത്തലാക്കി. നിശ്ചിത സ്റ്റോപ്പുകളില്ലാതെ നിര്‍ത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. കാല്‍നടയാത്രക്കാര്‍ റോഡിലിറങ്ങാതെ നടപ്പാതയിലൂടെ നടക്കുകയും സീബ്രാവരകളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുകയും വേണം. നടപ്പാതകള്‍ കൈയേറിയുളള കച്ചവടം നിരോധിച്ചിട്ടുണ്ട്. പൊലീസിന്‍െറ അറിയിപ്പുകള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ ശക്തമായ നിയമനടപടികളുണ്ടാകുമെന്ന് സി.ഐ ജി. സുനില്‍കുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.