തിരുവനന്തപുരം: ജനസേവനം സുതാര്യമാക്കാന്‍ വെബ്സൈറ്റും മൊബൈല്‍ ആപ്ളിക്കേഷനുമായി കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി. ബിനു. രാജ്യത്താദ്യമായാണ് വാര്‍ഡ് കൗണ്‍സിലര്‍ ഇത്തരമൊരു സംവിധാനവുമായി ജനങ്ങളിലേക്കത്തെുന്നതത്രെ. കൗണ്‍സിലറുമായി കുന്നുകുഴി നിവാസികള്‍ക്ക് നേരിട്ട് സംവദിക്കുന്നതിനും ആശയങ്ങള്‍ പങ്കുവെക്കുന്നതിനും അഴിമതി ഉള്‍പ്പെടെ പരാതികള്‍ നേരിട്ട് അറിയിക്കുന്നതിനും ഈ സംവിധാനം വഴി കഴിയും. ബിനുവിന്‍െറ വെബ് മൊബൈല്‍ ആപ്പിന്‍െറ പ്രകാശനം ശാസ്ത്രസാങ്കേതിക മ്യൂസിയം ഹാളില്‍ നടന്ന ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ നിര്‍വഹിച്ചു. ജനപ്രതിനിധികള്‍ സാങ്കേതിക വൈദഗ്ധ്യമുള്ളവരായി മാറണമെന്നും അല്ളെങ്കില്‍ പുതിയ തലമുറ നമ്മെ മറികടന്ന് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, എം.എല്‍.എമാരായ എം. സ്വരാജ്, എ.എന്‍. ഷംസീര്‍, ഗായകന്‍ ജാസി ഗിഫ്റ്റ്, ബാലഭാസ്കര്‍, ബിനീഷ് കോടിയേരി എന്നിവര്‍ പങ്കെടുത്തു. വെബ്സൈറ്റ് വിലാസം: WWW.ipbinu.in. പ്ളേസ്റ്റോറില്‍ ip binu എന്ന് സെര്‍ച് ചെയ്ത് ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.